മല കയറാന്‍ പോയ മൂവര്‍സംഘത്തിലെ ഒരാള്‍ മരിച്ച നിലയില്‍....

മലകയറാന്‍ പോയ മൂവര്‍സംഘത്തിലെ ഒരാള്‍ മരിച്ച നിലയില്‍ . നേര്യമംഗലം ചെമ്പന്‍കുഴി ഡബിള്‍ കുരിശ് മീമ്പാട്ട് വീട്ടില്‍ റെന്നി-ജയ ദമ്പതിമാരുടെ മകന്‍ ജെറിനാ(21)ണ് മരിച്ചത്.
ശനിയാഴ്ച രാത്രി 10 മണിയോടു കൂടിയാണ് കവളങ്ങാട് പിച്ചാട്ട് മലയിലേക്ക് ജെറിന്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം പോയത്.മല മുകളിലെത്തിയശേഷം മൂവരും ഒരുമിച്ചിരുന്ന് മദ്യപിച്ച് മലയുടെ മുകളില്‍ തന്നെ കിടന്നുറുങ്ങി. പിറ്റേന്ന് രാവിലെ സുഹൃത്തുക്കള്‍ ജെറിനെ വിളിച്ചപ്പോള്‍ അനക്കമുണ്ടായിരുന്നില്ല. മരിച്ച വിവരം ഇവര്‍ ബന്ധുക്കളെ അറിയച്ചതിനെത്തുടര്‍ന്ന് ബന്ധുക്കളാണ് ഊന്നുകല്‍ പോലീസില്‍ വിവരമറിച്ചത്.
പോലീസ് മലയിലെത്തി മൃതശരീരം കോതമംഗലം ധര്‍മഗിരി ആശുപത്രിയിലെത്തിച്ചു. പിന്നീട് കളമശ്ശേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
ജെറിന്റെ മരണത്തെത്തുടര്‍ന്ന് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പോസ്റ്റ്മോര്‍ട്ടത്തില്‍ ജെറിന്റെ മരണം ഹൃദയാഘാതത്തെത്തുടര്‍ന്നാണെന്ന് വ്യക്തമായതോടെ ഇവരെ ഇന്നലെ വൈകീട്ടോടെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ജെറിന്‍ നേര്യമംഗലം പെട്രോള്‍ പമ്പിലെ ജീവനക്കാരനാണ്.
https://www.facebook.com/Malayalivartha

























