Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഗവര്‍ണറെ പുറത്താക്കാന്‍ അധികാരം നല്‍കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചതോടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ വിഷയത്തില്‍ പിടിമുറുക്കാനൊരുങ്ങി ഗവര്‍ണര്‍

21 FEBRUARY 2022 10:11 AM IST
മലയാളി വാര്‍ത്ത

ഗവര്‍ണറെ പുറത്താക്കാന്‍ അധികാരം നല്‍കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചതോടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ വിഷയത്തില്‍ പിടിമുറുക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചു. ഗവര്‍ണറെ പ്രതിരോധിക്കാനുള്ള നടപടികളുമായി കോണ്‍ഗ്രസും സിപിഎമ്മും രീഗത്തെത്തി.

പെന്‍ഷന്‍ വിഷയത്തില്‍ സി പി എം കോണ്‍ഗ്രസ് സഖ്യമാണ് സംസ്ഥാനത്ത് രൂപെപ്പെട്ടിരിക്കുന്നത്.ഗവര്‍ണര്‍ക്ക് ഒരു കാരണവശാലും വഴങ്ങേണ്ടതില്ലെന്ന തീരുമാനമാണ് വി ഡി സതീശനും കെ.സുധാകരനും എടുത്തിരിക്കുന്നത്. താന്‍ രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും കണ്ട് പഠിക്കാന്‍ ഗവര്‍ണര്‍ ഉപദേശിച്ചതാണ് സതീശനെ ചൊടിപ്പിച്ചത്. പിണറായിക്ക് വഴങ്ങിയാലും ആരിഫ് മുഹമ്മദ് ഖാന് വഴങ്ങരുതെന്നാണ് തീരുമാനം.

 



ഗവര്‍ണറെ പുറത്താക്കണമെന്ന് കേന്ദ്രത്തോടാണ് കേരളം ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഭരണഘടനാ ലംഘനം, ചാന്‍സലര്‍ പദവിയില്‍ വീഴ്ച, ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ വീഴ്ച ഇവയുണ്ടായാല്‍ ഗവര്‍ണറെ നീക്കാന്‍ സംസ്ഥാന നിയമസഭയ്ക്ക് അധികാരം നല്‍കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. നടക്കാത്ത ആഗ്രഹമാണെങ്കിലും കേരളം ആവശ്യപ്പെട്ടു.

കേന്ദ്ര- സംസ്ഥാന ബന്ധങ്ങളില്‍ വരേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച റിട്ട. ജസ്റ്റിസ് മദന്‍ മോഹന്‍ പൂഞ്ചി കമ്മീഷനോടാണ് കേരളം ശുപാര്‍ശ നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ സംസ്ഥാന നിയമ സെക്രട്ടറിയുടെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ച് കേന്ദ്രത്തിന് കൈമാറുകയായിരുന്നു. സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശ പ്രകാരം ഗവര്‍ണറെ പദവിയില്‍നിന്നു തിരിച്ചുവിളിക്കാനുള്ള അവസരം നല്‍കണം. ഗവര്‍ണറെ നിയമിക്കുമ്പോള്‍ സര്‍ക്കാരുമായി ആലോചിക്കണം. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും സംസ്ഥാനം നിര്‍ദേശിക്കുന്നുണ്ട്.



നിലവില്‍ ഗവര്‍ണറെ നിയമിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. ഗവര്‍ണര്‍ക്ക് രാഷ്ട്രപതിയോടാണ് മറുപടി പറയാന്‍ ഉത്തരവാദിത്തമുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വിഴ്ചകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ഗവര്‍ണറെ പുറത്താക്കാന്‍ അനുമതി നല്‍കണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ കേരള രാജ്യം സ്ഥാപിക്കാന്‍ പിണറായി തീരുമാനിച്ചിരിക്കുകയാണ്.

ഇത് കൂടാതെ ഗവര്‍ണറുടെ വിവേചനാധികാരം നിജപ്പെടുത്തണമെന്ന നിര്‍ദ്ദേശവും കേരള സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. സര്‍ക്കാര്‍ അംഗീകാരത്തിനായി അയയ്ക്കുന്ന ബില്ലുകള്‍ക്ക് അനുമതി കിട്ടാന്‍ കാലതാമസം ഉണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നിര്‍ദ്ദേശം. കാലതാമസം ഉണ്ടാകാതെ തീരുമാനമെടുക്കാന്‍ നടപടി ഉണ്ടാകണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നു.


ക്രമസമാധാന പ്രശ്നമുണ്ടാകുമ്പോള്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ സംസ്ഥാനവുമായി കൂടിയാലോചന നടത്തി അനുമതി വാങ്ങണം. ഗവര്‍ണറായി നിയമിക്കപ്പെടുന്ന ആളിന്റെ രാഷ്ട്രീയം നിയമനത്തിന് തടസ്സമാകരുതെന്നും കേരളം കേന്ദ്രത്തിന് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. പൂഞ്ചി കമ്മീഷനെ നിയമിച്ചത് കേന്ദ്ര സര്‍ക്കാരായതിനാല്‍ കേരളത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കീറി കൊട്ടയിലിടാനാണ് സാധ്യത.

ഗവര്‍ണറെ പിണക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് പിണറായിക്കറിയാം. എന്നാല്‍ തന്റെ പാര്‍ട്ടിയുടെ ഇതാണെന്ന് പറഞ്ഞ് ഗവര്‍ണറെ മെരുക്കാനാണ് പിണറായി ശ്രമിക്കുന്നത്. ഗവര്‍ണര്‍ക്ക് ഇത് മനസിലാകുമെങ്കിലും അദ്ദേഹം അത് മനസിലായില്ലെന്ന് നടിക്കും. സത്യത്തില്‍ പിണറായി ഗവര്‍ണര്‍ക്ക് മുമ്പില്‍ പെരുമാറുന്നത് ഒരു മഹാനടനെ പോലെയാണ്. പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ വിഷയത്തില്‍ തനിക്ക് വലുതായൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ക്കറിയാം. എങ്കിലും സര്‍ക്കാരിനെ വിരട്ടാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (3 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (3 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (3 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (4 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (4 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (5 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (5 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (5 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (5 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (6 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (6 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (6 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (6 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (6 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (6 hours ago)

Malayali Vartha Recommends