ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ സീറ്റിന്റെ ഒരു ഭാഗം ഇളകി കരിക്കകം റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ വീടിന്റെ ഗേറ്റിലേക്ക്.... കുട്ടികള്‍ വീട്ടുമുറ്റത്ത് കളിക്കവേയായിരുന്നു സംഭവം, ഒഴിവായത് വന്‍ അപകടം, റെയില്‍വേ അന്വേഷണം ആരംഭിച്ചു

ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ സീറ്റിന്റെ ഒരു ഭാഗം ഇളകി കരിക്കകം റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ വീടിന്റെ ഗേറ്റിലേക്ക്.... കുട്ടികള്‍ വീട്ടുമുറ്റത്ത് കളിക്കവേയായിരുന്നു സംഭവം, ഒഴിവായത് വന്‍ അപകടം, റെയില്‍വേ അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി 8.30നാണ് സംഭവം. കരിക്കകം റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ പ്രഭാതിന്റെ വീടിനു മുന്നിലെ ഗേറ്റിലേക്കാണ് വീണത്.
മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേയ്ക്ക് വന്ന ഏറനാട് എക്‌സ് പ്രസിലെ സീറ്റാണ് ഇളകിത്തെറിച്ചത്. ആ സമയം പ്രഭാതിന്റെ കുട്ടികള്‍ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു.
ഗേറ്റിലേക്കാണ് വീണതെന്നതിനാല്‍ അപകടം ഒഴിവായി. അതേസമയം, സീറ്റ് പുറത്തേയ്ക്ക് തെറിച്ചുവീഴാന്‍ സാദ്ധ്യതയില്ലെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. ഡോറിന് സമീപത്ത് സീറ്റില്ല. അതിനാല്‍ ആരെങ്കിലും എടുത്തെറിഞ്ഞതാണോ എന്ന് സംശയമുണ്ട്. റെയില്‍വേ അന്വേഷണം ആരംഭിച്ചു.
"
https://www.facebook.com/Malayalivartha

























