ഇന്ധനവില കുത്തനെ കൂട്ടിയ എണ്ണക്കമ്പനികളുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി

ഇന്ധനവില കുത്തനെ കൂട്ടിയ എണ്ണക്കമ്പനികളുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. അനുകൂല നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിലാണ് നിയമനടപടി.
ബള്‍ക്ക് പര്‍ച്ചേസ് വിഭാഗങ്ങള്‍ക്കുള്ള ഡീസല്‍ വില ഒറ്റയടിക്ക് ആറു രൂപ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് പ്രതിദിനം 12 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് കെ.എസ്.ആര്‍.ടി.സിക്കുണ്ടാകുക.
പ്രതിസന്ധി പരിഹരിക്കാന്‍ ഐ.ഒ.സിയുമായി ചര്‍ച്ച നടക്കുന്നുണ്ട്. സമാന്തരമായാണ് നിയമനടപടി. ഒപ്പം മറ്റ് സംസ്ഥാനങ്ങളിലെ ആര്‍.ടി.സികളുമായി ബന്ധപ്പെട്ട് യോജിച്ച നടപടി സാധ്യമാണോയെന്നും പരിശോധിക്കുന്നുണ്ട്.
ഉയര്‍ന്ന നിരക്കില്‍ ഡീസല്‍ വാങ്ങേണ്ടെന്നാണ് കോര്‍പറേഷന്റെ തീരുമാനം. നിലവില്‍ കെ.എസ്.ആര്‍.ടി.സിയുടെ ഔട്ട്‌ലെറ്റുകള്‍ക്കൊപ്പം മാര്‍ക്കറ്റ് വിലക്ക് സ്വകാര്യ പമ്പുകളില്‍ നിന്ന് ഇന്ധനം വാങ്ങുകയാണ് കെ.എസ്.ആര്‍.ടി.സി.
കോര്‍പറേഷന്റെ റീട്ടെയില്‍ പമ്പായ 'യാത്ര ഫ്യൂവല്‍സി'ന് ലഭിക്കുന്ന സ്റ്റോക്ക് മറ്റു ഡിപ്പോകളിലേക്കെത്തിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമമാരംഭിച്ചു.
"
https://www.facebook.com/Malayalivartha

























