അന്തരിച്ച തൃക്കാക്കര എംഎല്‍എ പി.ടി. തോമസിന് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ... അനുശോചനം അറിയിച്ച് സ്പീക്കര്‍ എം.ബി. രാജേഷും മുഖ്യന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും

അന്തരിച്ച തൃക്കാക്കര എംഎല്‍എ പി.ടി. തോമസിന് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ. അനുശോചനം അറിയിച്ച് സ്പീക്കര്‍ എം.ബി. രാജേഷും മുഖ്യന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും .
പി.ടി. തോമസിന്റെ വിയോഗം സഭയുടെ പൊതുവിലുള്ള നഷ്ടമാണ്. തനതായ നിലപാടുള്ളയാളായിരുന്നു പി.ടി. കഷ്ടപ്പാടുകള്‍ നിറഞ്ഞ സാഹചര്യത്തില്‍ നിന്നും വന്ന് സമൂഹത്തിലെ മുഖ്യധാരയിലെത്തിയയാളാണ് പി.ടിയെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.
കേരളത്തിലെ സാമൂഹിക, രാഷ്ട്രിയ മേഖലകളില്‍ നിറഞ്ഞുനിന്നയാളാണ് പി.ടി തോമസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സ്മരിച്ചു. നിലപാടുകളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളിലെ അഗ്‌നിയായിരുന്നു പി.ടി. ജീവന്റെ അവസാനം വരെ ആ തീ കാത്തുസൂക്ഷിച്ചു.
പാരിസ്ഥിതിക പ്രശ്‌നങ്ങളിലും അദ്ദേഹത്തിന് സ്വന്തമായ നിലപാടുണ്ടായിരുന്നു. അതില്‍ പലതും വിവാദമായെങ്കിലും നിലപാടില്‍ നിന്നും പിന്മാറാന്‍ അദ്ദേഹം തയ്യാറായില്ല.
https://www.facebook.com/Malayalivartha

























