നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും... ഹർജിയെ എതിർത്ത് ആക്രമിക്കപ്പെട്ട നടി ഇന്ന് കക്ഷി ചേരൽ അപേക്ഷ നൽകും

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 2017 ഫെബ്രുവരി 17 നാണ് തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വന്ന നടിയെ പ്രതികൾ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയത്. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് നടന്റെ വാദം. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും ദിലീപിന്റെ ഹർജിയിൽ പറയുന്നു. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിലെ പാളിച്ചകൾ മറച്ചുവയ്ക്കാൻ ആണ് തുടരന്വേഷണമെന്നും, ഇതിന് മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും ദിലീപ് ആരോപിക്കുന്നു. എന്നാൽ ഹർജിയെ എതിർത്ത് ആക്രമിക്കപ്പെട്ട നടി ഇന്ന് കക്ഷി ചേരൽ അപേക്ഷ നൽകും.
വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെടുന്നു. അന്വേഷണത്തിലെ പാളിച്ചകൾ മറച്ചുവയ്ക്കാൻ ആണ് തുടരന്വേഷണം നടത്തുന്നതെന്നും ഇതിന് മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും നടൻ ആരോപിക്കുന്നു. അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ സഹോദരീ ഭർത്താവ് ടി എൻ സൂരജിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. നടന്റെ സഹോദരൻ ആനൂപിനെ അന്വേഷണ സംഘം അടുത്ത ദിവസം ചോദ്യം ചെയ്യും. എന്നാൽ കഴിഞ്ഞ ദിവസം ദിലീപ് അടക്കമുള്ളവരുടെ നിര്‍ണായകമായ മൊബൈല്‍ഫോണ്‍ പരിശോധനാഫലം കോടതിയില്‍ സമര്‍പ്പിച്ചു. സൈബര്‍ ഫൊറന്‍സിക് പരിശോധനയിലെ നിഗമനങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് പ്രധാനമായും ആവശ്യപ്പെട്ട മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇത് ഒഴികെയുള്ള ഫോണുകളാണു പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു പരിശോധനയ്ക്ക് അയച്ചത്. ഫോണുകളുടെ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെങ്കില്‍ കോടതിയുടെ അനുമതിയോടെ ബെംഗളൂരു ഫൊറന്‍സിക് സയന്‍സ് ലാബിലേക്ക് അയയ്‌ക്കേണ്ടിവരും. നടിയെ പീഡിപ്പിച്ച കേസില്‍ ക്രൈംബ്രാഞ്ച് നടത്തുന്ന തുടരന്വേഷണ റിപ്പോര്‍ട്ട് മാര്‍ച്ച് ഒന്നിനു വിചാരണക്കോടതിയില്‍ സമര്‍പ്പിക്കണം. ക്രൈംബ്രാഞ്ചിന്റെ 2 സംഘങ്ങളാണ് ഈ കേസുകള്‍ അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha

























