ഒരുമിച്ച് ജീവിക്കാന്‍ സ്വാമി തടസം, ബന്ധത്തിന് തടസം നിന്നപ്പോൾ ലിംഗം മുറിക്കാൻ പെണ്‍കുട്ടിയും സുഹൃത്തും ചേര്‍ന്ന് കൊല്ലത്തെ കടല്‍ത്തീരത്ത് ഗൂഡാലോചന, ഇരുവരും ഗൂഗിളില്‍ തിരക്കിട്ട തിരച്ചിൽ ലിംഗം മുറിക്കാൻ വിശദമായി പഠിച്ചു, ലിംഗം മുറിക്കാന്‍ കത്തി വാങ്ങി നല്‍കിയത് സ്വാമിയുടെ സഹായി, ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്...!

തിരുവനന്തപുരം പേട്ടയില്‍ ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പരാതിക്കാരിയെ പ്രതിയാക്കുമെന്ന് സൂചന. എന്നാൽ പെണ്‍കുട്ടിയും സുഹൃത്തും ചേര്‍ന്ന് ഗൂഡാലോചന നടത്തി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് ലിംഗം മുറിച്ചതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവ ദിവസം പെണ്‍കുട്ടിയും അയ്യപ്പദാസും കൊല്ലത്തെ കടല്‍ത്തീരത്തിരുന്നാണ് പദ്ധതി തയ്യാറാക്കിയത്.
അയ്യപ്പദാസാണ് ലിംഗം മുറിക്കാന്‍ കത്തി വാങ്ങി നല്‍കിയത്. ലിംഗം മുറിക്കുന്നതിനെക്കുറിച്ച് ഇരുവരും ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിട്ടുണ്ട്. സുഹൃത്തായ അയ്യപ്പദാസുമായി ചേര്‍ന്നാണ് പെണ്‍കുട്ടി പദ്ധതി തയാറാക്കിയത്. ഇരുവരെയും പ്രതിചേര്‍ക്കാന്‍ ക്രൈം ബ്രാഞ്ച് നിയമോപദേശം തേടിയിട്ടുണ്ട്.
ഗംഗേശാനന്ദയുടെ സഹായിയാണ് അയ്യപ്പദാസ്. ഒരുമിച്ച് ജീവിക്കാന്‍ സ്വാമി തടസമെന്ന് കണ്ടതോടെയായിരുന്നു ആക്രമണം നടത്തിയത്. ബന്ധത്തിന് തടസം നിന്ന ഗംഗേശാനന്ദയെ ഒഴിവാക്കാനായിരുന്നു ഇവരുടെ ശ്രമമെന്നാണ് കണ്ടെത്തല്‍.സ്വാമി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നിതിനിടിയല്‍ ലിംഗം മുറിച്ചെന്നാണ് പെണ്‍കുട്ടി ആദ്യം പൊലീസിനോട് പറഞ്ഞത്.
എന്നാല്‍ താന്‍ തന്നെയാണ് ലിംഗം മുറിച്ചതെന്നാണ് ഗംഗേശാനന്ദ ആദ്യം മൊഴി നല്‍കിയിരുന്നു. ഗംഗേശാനന്ദ കളവ് പറഞ്ഞതാണെന്നാണ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും താന്‍ കൊല്ലാന്‍ ശ്രമിച്ചിട്ടില്ലെന്നും സ്വാമിയുടെ സഹായി അയ്യപ്പദാസാണ് ആക്രമിച്ചതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























