തുടരന്വേഷണം റദ്ദാക്കണമെന്ന പ്രതിയുടെ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ല; ദിലീപിന്റെ ഹര്‍ജി തള്ളണം; കൊടുങ്കാറ്റായി ആഞ്ഞടിച്ച് നടി; ദിലീപിന് കനത്ത തിരിച്ചടി; നടിയെ നെഞ്ചോട് ചേർത്ത് കോടതി; കേസില്‍ കക്ഷിചേര്‍ക്കണമെന്ന ആവശ്യം അംഗീകരിച്ചു; 'നിയമപരമായി' ദിലീപിനെ വളഞ്ഞിട്ട് പൂട്ടും

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്ന പ്രതി ദിലീപിന്റെ ഹർജി ഹൈക്കോടതി പരിഗണിച്ച് കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിനിടയിൽ നടിയുടെ ആവശ്യം കോടതി അംഗീകരിച്ചിരിക്കുകയാണ് . കേസില്‍ കക്ഷിചേര്‍ക്കണമെന്നായിരുന്നു ആക്രമിക്കപ്പെട്ട നടി ഉന്നയിച്ച ആവശ്യം. ദിലീപിന്റെ ഹര്‍ജി തള്ളണമെന്നും നടി ആവശ്യപ്പെടുകയുണ്ടായി.
എന്നാൽ അന്വേഷണം ഇപ്പോള്‍ തെറ്റായ രീതിയിലാണെന്ന് ദിലീപ് വ്യക്തമാക്കി. തുടരന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് കേസില്‍ കക്ഷി ചേരാനായിരുന്നു നടി അപേക്ഷ നല്‍കിയത്. എന്നാൽ തുടരന്വേഷണം റദ്ദാക്കണമെന്ന പ്രതിയുടെ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന വാദവും ആക്രമണത്തിനിരയായ നടി ഉയർത്തുന്നു. അന്വേഷണവും തുടരന്വേഷണവും സംബന്ധിച്ച കാര്യങ്ങളില്‍ പ്രതിയുടെ ഭാഗം കേള്‍ക്കേണ്ടതില്ല.
സുപ്രീം കോടതിയുടെ വിവിധ ഉത്തരവുകളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടികൊണ്ടു പോകാനാണ് തുടരന്വേഷണം നടത്തുന്നതെന്ന വാദമാണ് ദിലീപ് ഉന്നയിക്കുന്നത്. തുടരന്വേഷണത്തിനു മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല.
വധ ഗൂഢാലോചനക്കേസിലെ ഇരകളാണ് അന്വേഷണം നടത്തുന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചു. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം വിചാരണക്കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്ന ആവശ്യമാണ് ദിലീപ് ഉന്നയിക്കുന്നത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണക്കോടതിക്കു നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ നിർണായകമായ ഫോൺ പരിശോധനകളുടെ ഫലം കോടതിയിൽ സമർപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ദിലീപിന്റെ അനുജൻ അനൂപിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എങ്കിലും ചിലകാര്യങ്ങൾ കൊണ്ട് എത്താൻ സാധിച്ചില്ല.
എന്നാൽ നാദിർഷയെയും ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇന്ന് ഇപ്പോൾ ദിലീപിന്‍റെ സഹോദരി ഭർത്താവ് ടി എൻ സുരാജ് ചോദ്യം ചെയ്യലിന് ഹാജരായിരിക്കുകയാണ്. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഹാജരായത്. ദിലീപിന്‍റെ സഹോദരൻ അനൂപ് നാളെ ഹാജരാകും. ക്രൈംബ്രാഞ്ച് നേരിട്ട് പിടിച്ചെടുത്ത ഫോണുകളുടെ പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കോടതി അനുമതിയോടെ നടന്ന മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമുള്ള രണ്ടാംഘട്ട ചോദ്യംചെയ്യൽ ആണ് ഇന്ന് നടക്കുന്നത്.
സുരാജിനെയും അനൂപിനെയും ചോദ്യംചെയ്ത ശേഷം നടൻ ദിലീപിനെയും ഈയാഴ്ച്ച ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ദിലീപിന്റെയും അനൂപിന്റെയും സുരാജിന്റെയും മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ലഭിച്ചിട്ടുണ്ട്.ഇത് കൈമാറണം എന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ അപക്ഷ നൽകും. വധഗൂഡാലോചനക്കേസിൻ്റ എഫ്ഐആർ റദ്ദാക്കണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ ദിലീപിൻ്റെ അഭിഭാഷകൻ അഡ്വ.ബി രാമൻപിള്ളയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























