ഫോണ്‍കോള്‍ പരിശോധനയില്‍ വട്ടംചുറ്റി അന്വേഷണസംഘം..! അഞ്ച് പ്രതികളുടേതായി ഏഴുഫോണ്‍ ഉണ്ടെന്ന് ക്രൈംബ്രാഞ്ച്, നാലാമത്തെ ഫോണ്‍ ഹാജരാക്കാതെ ദിലീപിന്റെ ഒളിച്ചുകളി, എല്ലാ നമ്പറുകളും അരിച്ചുപെറുക്കി വിളി തുടങ്ങി, കാവ്യാ മാധവന്‍ മുമ്പ് വിളിച്ച ഒരു നമ്പറിലേക്ക് വിളിച്ചപ്പോള്‍ ഫോൺകോൾ പോയത് തിരുവനന്തപുരത്തുള്ള പ്രമുഖ രാഷ്‌ട്രീയ നേതാവിന്റെ ഭാര്യയ്‌ക്ക്....!!

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ഫോണ്‍കോള്‍ പരിശോധനയില്‍ വട്ടംചുറ്റി അന്വേഷണസംഘം. അഞ്ചുപ്രതികളുടേതായി ഏഴുഫോണ്‍ ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അതില്‍ നാലെണ്ണം നടന്‍ ദിലീപിന്റെ പേരിലുള്ളതാണ്. ഏഴു മൊബൈല്‍ ഫോണുകളുടെ കോള്‍ റെക്കോഡുകള്‍ അന്വേഷണം സംഘം എടുത്തിട്ടുണ്ട്.
ഒരു ഫോണില്‍നിന്നു 12,000 കോള്‍ ദിലീപ് വിളിച്ചിട്ടുണ്ട്. എന്നാല്‍, മൂന്ന് ഫോണുകൾ മാത്രമേ ഉള്ളൂവെന്നാണ് ദിലീപിന്റെ വാദം. ക്രൈംബ്രാഞ്ചിന് ഐ.എം.ഇ.ഐ. നമ്പർ മാത്രമറിയാവുന്ന നാലാമത്തെ ഫോണ്‍ ദിലീപ് ഇതുവരെ ഹാജരാക്കിയിട്ടില്ല.
ഫോണുകളുടെ കോള്‍ റെക്കോഡുകള്‍ അന്വേഷണത്തിൽ മറ്റു പ്രതികളുടെ ഫോണുകളിലേക്ക് വന്നതും പോയതുമായ നിരവധി നമ്പറുകളിലേയ്‌ക്കെല്ലാം പോലീസുകാര്‍ വിളിച്ചുനോക്കുകയാണ്. എല്ലാ നമ്പറുകളിലേക്കും വിളിച്ചു പരിശോധിക്കണമെന്ന നിര്‍ദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.ഇതിൽ നിന്ന് എന്തെങ്കിലും തുമ്പുകിട്ടുമെന്ന പ്രതീക്ഷയാണ് ക്രൈംബ്രാഞ്ച്.
പ്രതികളുടെ ഭാര്യ, സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍കോള്‍ ലിസ്‌റ്റും എടുത്തു വിളിക്കുന്നുണ്ട്. ഇവരൊക്കെ മുമ്പു വിളിച്ച പലരുടെയും നമ്പര്‍ ഇപ്പോള്‍ മാറിയിട്ടുണ്ട്. മറ്റുപലരുമാണ് ഇപ്പോൾ നമ്പറുകള്‍ ഉപയോഗിക്കുന്നത്. കാവ്യാ മാധവന്‍ വര്‍ഷങ്ങള്‍ മുമ്പ് വിളിച്ച ഒരു നമ്പറിലേക്കു വിളിച്ചപ്പോള്‍ തിരുവനന്തപുരത്തുള്ള പ്രമുഖ രാഷ്‌ട്രീയ നേതാവിന്റെ ഭാര്യയ്‌ക്കാണ് കോൾ പോയത്. പ്രതികളെ വിളിച്ചവരുമായുള്ള ബന്ധം, ജോലി, മറ്റു വ്യക്തി വിവരങ്ങളെല്ലാം പോലീസുകാര്‍ ചോദിച്ചറിയുന്നുണ്ട് .
https://www.facebook.com/Malayalivartha

























