വായ്പ ശരിയാക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ചു... പട്ടയമില്ലാത്ത ഭൂമിക്ക് വായ്പ തരപ്പെടുത്താമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്

വായ്പ ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പുതുക്കാട് സ്വദേശി എ. ലെനിനെ (54) ആണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടയമില്ലാത്ത ഭൂമിക്ക് വായ്പ തരപ്പെടുത്താമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു കണ്ണൂര്‍ സ്വദേശിനിയെ തൃശൂരിലേക്ക് വിളിച്ചുവരുത്തിയത്.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നര ഏക്കര്‍ ഭൂമിക്ക് പട്ടയം തരപ്പെടുത്താമെന്നും ഭൂമിയുടെ ആധാരം പണയപ്പെടുത്തി വായ്പ ശരിയാക്കി നല്‍കാമെന്നും യുവതിയെ വിശ്വസിപ്പിച്ചു. സുഹൃത്ത് മുഖേനയാണ് യുവതി ലെനിനെ പരിചയപ്പെട്ടത്. പട്ടയത്തിന്റെയും വായ്പയുടേയും കാര്യങ്ങള്‍ സംസാരിക്കാന്‍ തൃശൂരില്‍ വരാന്‍ ആവശ്യപ്പെട്ടു.
കണ്ണൂരില്‍നിന്നെത്തിയ യുവതി തൃശൂരിലെ ഹോട്ടലില്‍ താമസിച്ചു. മുറിയെടുത്ത് നല്‍കിയത് ലെനിന്‍ തന്നെ ആയിരുന്നു. രേഖകളില്‍ ഒപ്പുവയ്ക്കാനെന്ന വ്യാജേന മുറിയില്‍ എത്തിയ ശേഷം യുവതിയെ ആക്രമിച്ചെന്നാണ് പരാതി. ഇവരെ വിവിധ രേഖകളില്‍ ഒപ്പ് വെപ്പിക്കുകയും നാല് ലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നു.
തോര്‍ത്ത് മുണ്ട് ഉപയോഗിച്ച് കൈകള്‍ കെട്ടിയിട്ട ശേഷം പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. യുവതിയുടെ പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ പി. ലാല്‍കുമാറും സംഘവും അന്വേഷണം തുടങ്ങി. വ്യാജ ആധാരമുണ്ടാക്കി വായ്പ വാങ്ങിയ 19 കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























