മകന്റെ കാര്യം സംസാരിക്കാനെന്ന പേരിൽ നമ്പർ കൈക്കലാക്കി, വീട്ടമ്മയെ തുരുതുരാ ഫോൺവിളിച്ച് അധ്യാപകൻ, മറ്റാരുമില്ലാത്ത സമയം നോക്കി വീട്ടിലെത്തിയ അധ്യാപകന്‍ ക്രൂരമായി ബലാത്സംഗം ചെയ്തു, ബലാത്സംഗ പരാതി പിന്‍വലിപ്പിക്കാന്‍ അധ്യാപകന്‍റെ ഭീഷണി

ബലാത്സംഗ പരാതി പിന്‍വലിപ്പിക്കാന്‍ അധ്യാപകന്‍ ഭീഷണിപെടുത്തുന്നുവെന്ന പരാതിയുമായി വീട്ടമ്മ. സംസാര ശേഷിയില്ലാത്ത മകന് സ്പീച്ച് തെറാപ്പിക്കായി മൊറയൂര്‍ ബി.ആര്‍.സിയിലെത്തിയപ്പോള്‍ അധ്യാപകപനായ നസീബ് മൊബൈല്‍ നമ്പര്‍ വാങ്ങി. മകന്‍റെ കാര്യം പറയാനെന്ന പേരില്‍ പിന്നീട് നിരന്തരം ഫോണിലൂടെ വിളിച്ചു.
ഒരു ദിവസം മറ്റാരുമില്ലാത്ത സമയം നോക്കി വീട്ടിലെത്തിയ അധ്യാപകന്‍ നസീബ് ബലാത്സംഗം ചെയ്തു. ഈ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ല. കേസില്‍ ഗുരുതരമായ വീഴ്ച്ചയാണ് കൊണ്ടോട്ടി പൊലീസിന്‍റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് യുവതിയുടെ അഭിഭാഷകന്‍ പറഞ്ഞു.
യുവതി മലപ്പുറം എസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്. ബലത്സംഗക്കേസിലെ പ്രതിക്ക് സാമ്പത്തിക രാഷ്ട്രീയ സ്വാധീനം ഉള്ളതിനാല്‍ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും മലപ്പുറം കൊണ്ടോട്ടി സ്വദേശിയയായ വീട്ടമ്മ പരാതിപ്പെട്ടു. എന്നാല്‍ പ്രതി ഒളിവിലാണെന്നും കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.
https://www.facebook.com/Malayalivartha

























