ഭരണം ഉണ്ടായിട്ടും ഈ കൊലകള്‍ക്ക് പ്രകോപനം സ്യഷ്ടിക്കുന്ന സംഘി ഡ്രാക്കുളകളെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെച്ച് പുറത്ത് പോകു സര്‍ക്കാരെ... ഭരണം വേണ്ട സഖാക്കളുടെ ജീവന്‍ മതി...എന്തിന് ഇങ്ങനെയൊരു ഭരണം?'; പോരാളി ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്

തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സര്‍ക്കാരിനെതിരെ സി.പി.എം അനുകൂല സൈബര്‍ പേജില്‍ പ്രതിഷേധം.
''ഭരണം വേണ്ട സഖാക്കളുടെ ജീവന്‍ മതി, എന്തിന് ഇങ്ങനെയൊരു ഭരണം?'' എന്നാണ് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 'ഭരണം ഉണ്ടായിട്ടും ഈ കൊലകള്‍ക്ക് പ്രകോപനം സൃഷ്ടിക്കുന്ന സംഘി ഡ്രാക്കുളകളെ നിലക്ക് നിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെച്ച് പുറത്തുപോകൂ സര്‍ക്കാരെ' എന്നും പോരാളി ഷാജിയുടെ പോസ്റ്റില്‍ പറയുന്നു.
2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ ഇതുവരെ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകരുടെ വിവരങ്ങളും പോസ്റ്റിലുണ്ട്. സി.പി.എം അനുകൂല ഫേസ്ബുക്ക് പേജില്‍ നിന്ന് സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ന്നതോടെ പ്രതിപക്ഷവും ഇത് ചര്‍ച്ചയാക്കിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഭരണം ഉണ്ടായിട്ടും
ഈ കൊലകള്‍ക്ക്
പ്രകോപനം സ്യഷ്ടിക്കുന്ന
സംഘി ഡ്രാക്കുളകളെ
നിലയ്ക്ക് നിര്‍ത്താന്‍
കഴിയുന്നില്ലെങ്കില്‍
രാജിവെച്ച് പുറത്ത്
പോകു സര്‍ക്കാരെ...
22 സഖാക്കള്‍.. ‼️
⭕️ 2016 LDF ഗവര്‍മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം കൊല്ലപ്പെട്ട CPI(M) ന്റെ മാത്രം പ്രവര്‍ത്തകര്‍ ആണ് താഴെ ഉള്ള ലിസ്റ്റില്‍
16 പേരെ കൊന്നത് RSS
4 പേരെ കൊന്നത് കോണ്‍ഗ്രസ്
1 ആളെ SDPI
1 ആളെ മുസ്ലിം ലീഗ്
⭕️ ഈ 22 പേരില്‍ കഴിഞ്ഞ 15 മാസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 11 സഖാക്കള്‍ ആണ്..
1. സഖാക്കള്‍ സിയാദ്
2. സഖാവ് ഹക്ക് മുഹമ്മദ്,
3. സഖാവ് മിഥിലാജ്,
4. സഖാവ് സനൂപ്,
5. സഖാവ് മണിലാല്‍,
5. സഖാവ് ഔഫ് അബ്ദുറഹ്മാന്‍,
7. സഖാവ് അബൂബക്കര്‍ സിദ്ദിഖ്,
8. സഖാവ് അഭിമന്യു,
9. സഖാവ് ധീരജ്,
10. സഖാവ് സന്ദീപ്
11. സഖാവ് ഹരിദാസ്.
⭕️ ഇവരെ കഴിഞ്ഞ ഒന്നര വര്‍ഷകാലയളവിനുള്ളില്‍ കോണ്‍ഗ്രസും, RSS ഉം, BJP യും, ലീഗും ചേര്‍ന്നു കൊന്ന് തള്ളിയതാണ്. തുടര്‍ച്ചയായുള്ള പതിനൊന്നാമത്തെ രാഷ്ട്രീയ ഉന്മൂലനം.
https://www.facebook.com/Malayalivartha

























