മാനന്തവാടി സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചുപോവാം! ഖേദം പ്രകടപ്പിച്ച് പ്രധാനാധ്യാപക, വീഴ്ച്ച സംഭവിച്ചതായി അധികൃതര്‍: തട്ടവിവാദം അവസാനത്തിലേക്ക്

മാനന്തവാടി എല്‍.എഫ്.യു.പി.സ്‌കൂളില്‍ തട്ടത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവം പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പ്രശനം പരിഹാരത്തിലേക്ക്. സബ്ബ് കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ ഒത്തു ചേരുകയായിരുന്നു.
പ്രധാനാധ്യാപക ഖേദം പ്രകടപ്പിക്കുകയും മേലില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവില്ലെന്ന ഉറപ്പില്‍ മേലാണ് തട്ട വിവാദം ഒത്തുതീര്‍ന്നത്. പ്രതിഷേധങ്ങള്‍ മുന്നില്‍ കണ്ട് സ്‌കൂളിന് പോലീസ് കാവൽ ഈർപ്പടുത്തിയിരിക്കുകയാണ്.
തട്ടം ധരിച്ച് സ്‌കൂളില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന പ്രധാനധ്യാപികയുടെ നിര്‍ദ്ദേശമാണ് പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചത്. രക്ഷിതാവ് മൊബൈലില്‍ പകര്‍ത്തി രംഗം സോഷ്യല്‍ മീഡിയയിലും മറ്റും വന്നതോടെയാണ് പ്രതിഷേധങ്ങളും വിവാദങ്ങള്‍ക്കും വഴിവെച്ചത്.
പ്രതിഷേധത്തെ തുടര്‍ന്ന് സബ് കലക്ടറുടെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി, എ.പി.ചന്ദ്രന്‍, മാനന്തവാടി എസ്.എച്ച്.ഒ, എം.എം.അബ്ദുള്‍ കരീമിന്റെയും സാനിധ്യത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ സ്‌കൂള്‍ അധികൃതര്‍ വീഴച്ച സംഭവിച്ചതായി സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ തട്ടവിവാദം അവസാനിപ്പിക്കുകയായിരുന്നു. പ്രതിഷേധ മുന്നില്‍ കണ്ട് സ്‌കൂള്‍ ഗേറ്റിന് മുന്‍പില്‍ പോലീസിനെയും വിന്യസിച്ചിരുന്നു.
https://www.facebook.com/Malayalivartha

























