സംസ്ഥാനത്ത് സ്കൂളുകള്‍ പൂര്‍ണമായും തുറന്ന ആദ്യദിനം ഹാജരായത് 82.77% വിദ്യാര്‍ത്ഥികള്‍; എല്‍ പി, യു പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഹാജരായത് കണ്ണൂരിൽ; മികച്ച ഹാജര്‍നിലയെന്ന് മന്ത്രി വി ശിവന്‍കുട്ടി

സ്കൂളുകള്‍ പൂര്‍ണമായും തുറന്ന ആദ്യദിനം സംസ്ഥാനത്ത് ഹാജരായത് മൊത്തം ശരാശരി 82.77% വിദ്യാര്‍ത്ഥികള്‍. മികച്ച ഹാജര്‍നിലയെന്ന് മന്ത്രി വി ശിവന്‍കുട്ടി. എല്‍ പി, യു പി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 80.23% വിദ്യാര്‍ത്ഥികള്‍ ഹാജരായി. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 82.18% പേരും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 85.91% പേരും സ്‌കൂളുകളില്‍ ഹാജരായി.
എല്‍ പി, യു പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഹാജരായത്,93%, പത്തനംതിട്ടയിലാണ് കുറവ് ഹാജര്‍നില, 51.9%.ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഏറ്റവുമധികം ഹാജര്‍നില രേഖപ്പെടുത്തിയത് കാസര്‍ഗോഡ് ആണ്,88.54%. ഏറ്റവും കുറവ് ഹാജര്‍നില എറണാകുളത്ത് ആണ്,72.28%. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഹാജര്‍നില കൂടുതല്‍ രേഖപ്പെടുത്തിയ എറണാംകുളത്ത് 97% വും കുറവ് രേഖപ്പെടുത്തിയ കണ്ണൂരില്‍ 71.48 % പേരും സ്‌കൂളുകളിലെത്തി.
മികച്ച ഹാജര്‍നിലയെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. മുന്നൊരുക്കങ്ങള്‍ ഗുണം ചെയ്തു. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എല്ലാവര്‍ക്കും മന്ത്രി വി ശിവന്‍കുട്ടി നന്ദി അറിയിച്ചു.
https://www.facebook.com/Malayalivartha

























