റോഡിലൂടെ നടന്നു പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചു; മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍.മുവാറ്റുപുഴ ലത പാലത്തിനു സമീപം റോഡിലൂടെ നടന്നു പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച കേസിലെ പ്രതി അസം നഗാവ്, നിസ്സൈഡാരിയ നെക്ക്‌ബാര്‍ അലിയെയാണ് (30) മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
പരാതി ലഭിച്ച ഉടനെ പ്രതി ജോലി ചെയ്യുന്ന സ്ഥലത്ത് എത്തിയ പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എം.കെ.സജീവ്, എസ്‌ഐമാരായ സി.പി.ബഷീര്‍, വി എസ്.സുരേഷ്, സീനിയര്‍ സിപിഒമാരായ ബൈജു പോള്‍, അബൂബക്കര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha

























