ആദ്യദിനം സ്‌കൂളുകളിലെത്തിയത് 82.77 ശതമാനം വിദ്യാര്‍ഥികള്‍... എല്‍ പി, യു പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഹാജരായത്

കോവിഡ് ലോക്ഡൗണിന് ശേഷം സ്‌കൂളുകള്‍ പൂര്‍ണമായി തുറന്ന ആദ്യദിനം തന്നെ സംസ്ഥാനത്ത് മൊത്തം ശരാശരി 82.77 ശതമാനം വിദ്യാര്‍ത്ഥികള്‍ ഹാജരായി. എല്‍ പി, യു പി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 80.23 ശതമാനം വിദ്യാര്‍ത്ഥികള്‍ ഹാജരായി. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 82.18 ശതമാനം പേരും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 85.91 ശതമാനം പേരും സ്‌കൂളുകളില്‍ ഹാജരായി.
എല്‍ പി, യു പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഹാജരായത്, 93 ശതമാനം, പത്തനംതിട്ടയിലാണ് കുറവ് ഹാജര്‍നില, 51.9 ശതമാനം. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഏറ്റവുമധികം ഹാജര്‍നില രേഖപ്പെടുത്തിയത് കാസര്‍ഗോഡ് ആണ്, 88.54 ശതമാനം. ഏറ്റവും കുറവ് ഹാജര്‍നില എറണാകുളത്ത് ആണ്, 72.28ശതമാനം.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഹാജര്‍നില കൂടുതല്‍ രേഖപ്പെടുത്തിയ എറണാകുളത്ത് 97 ശതമാനവും കുറവ് രേഖപ്പെടുത്തിയ കണ്ണൂരില്‍ 71.48 ശതമാനവും പേരും സ്‌കൂളുകളിലെത്തി. മികച്ച ഹാജര്‍നിലയെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. മുന്നൊരുക്കങ്ങള്‍ ഗുണം ചെയ്തു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എല്ലാവര്‍ക്കും മന്ത്രി വി നന്ദി അറിയിച്ചു.
https://www.facebook.com/Malayalivartha

























