ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയിലായി

ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയിലായി. വാഹനപകടത്തില്‍ സ്ത്രീ മരിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പൊള്ളാച്ചിയിലെ മുഖസുന്ദരം ജയകുമാറിനെ (54) 13 വര്‍ഷത്തിന് ശേഷം പിടിയിലായി.
2009ല്‍ കിഴക്കേ പാണ്ടിക്കാട് പെരുവക്കാട്ടു വെച്ച് ജയകുമാര്‍ ഓടിച്ച ലോറി ജീപ്പില്‍ ഇടിച്ച് ജീപ്പ് യാത്രികയായ സ്ത്രീ മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ അന്ന് അറസ്റ്റിലായ പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha

























