റിയല്‍ എസ്റ്റേറ്റില്‍ പണമിറക്കി അച്ഛന്റെയും പെങ്ങളുടേയും മരണക്കളി...എല്ലാം പൊട്ടിപ്പൊളിഞ്ഞപ്പോൾ ബാധ്യത മുഴുവൻ ആസിഫിന്റെ തലയിൽ...ഒടുവിൽ ഗതികെട്ട് കുടുംബത്തോടൊപ്പം ആത്മഹത്യ...

കാടാംപറമ്പത്ത് ആഷിഫ് ഉബൈദുല്ല ഭാര്യ അബീറ , അസ്റ ഫാത്തിമ അനൗംനീസ ഫാത്തിമ... എന്നിവരെയാണു ഇന്നലെ രാവിലെ 10ന് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. സാമ്പത്തിക ബാധ്യതയെത്തുടർന്നു മരിക്കുന്നതായി എഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു.എന്നാൽ ഇവർക്ക് കടബാധ്യത ഉള്ളതായി ബന്ധുക്കൾക്കോ നാട്ടുകാർക്കോ അറിയില്ല...
അബീറയും മക്കളും അറിയാതെ ആഷിഫ് ആസൂത്രണം ചെയ്ത മരണമാകാം ഇതെന്ന് അബീറയുടെ ബന്ധുക്കള്‍ പറയുന്നു. മാത്രവുമല്ല, ആത്മഹത്യയ്ക്ക് ഇടയാക്കിയ കടബാധ്യത ആഷിഫിന്റേതല്ല. ആഷിഫിന്റെ പിതാവും സഹോദരിയുടെ കുടുംബവും റിയല്‍ എസ്റ്റേറ്റില്‍ പണമിറക്കിയിരുന്നു. ഈ ബിസിനസ് പൊളിഞ്ഞപ്പോള്‍ വലിയ കടബാധ്യതയുണ്ടായി. ആഷിഫിന്റെ പിതാവ് മരിച്ച ശേഷമാണ് കടബാധ്യത വീട്ടുകാര്‍ അറിയുന്നത്.
ഇതു വീട്ടാനുള്ള വിഷമം മൂലം ആഷിഫും കുടുംബവും ജീവനൊടുക്കിയെന്നാണ് അബീറയുടെ ബന്ധുക്കള്‍ പറയുന്നത്. വീടിനകത്തെ കിടപ്പുമുറിയില്‍ വിഷവായു സൃഷ്ടിച്ചായിരുന്നു ആത്മഹത്യ. ഇതിനു വേണ്ട രാസമിശ്രിതങ്ങള്‍ ഓണ്‍ലൈനിലൂടെ ആഷിഫ് വരുത്തിയിരുന്നു. ഓണ്‍ലൈനില്‍ ഇത് കൊണ്ടുവന്ന പായ്ക്കറ്റുകള്‍ പൊലീസ് കണ്ടെടുത്തു. ഐടി ഉദ്യോഗസ്ഥനായ ആഷിഫിന്റെയും ഭാര്യയുടെയും രണ്ടു മക്കളുടെയും മരണം ആത്മഹത്യയാണെന്ന കുറിപ്പ് പൊലീസിന് കിട്ടി. വിഷവായു സൃഷ്ടിച്ചതിന്റെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ചന്തപ്പുര വയലാർ റോഡിലുള്ള ഇരുനില വീട്ടിൽ മുകൾ നിലയിലെ മുറിയിലാണു നാലുപേരും മരിച്ചു കിടന്നിരുന്നത്. താഴെ ഉമ്മയും സഹോദരിയും ഉണ്ടായിരുന്നു. രാവിലെ 9 കഴിഞ്ഞിട്ടും ഇവരെ പുറത്തേക്കു കാണാതായതോടെ സഹോദരി എത്തി വിളിച്ചെങ്കിലും എഴുന്നേറ്റില്ല. ഉടൻ സഹോദരനെയും അയൽവാസികളെയും വിവരം അറിയിച്ചു. ഇവർ എത്തി ജനൽച്ചില്ലു തകർത്തപ്പോഴാണു മരിച്ചു കിടക്കുന്നതായി കാണുന്നത്. മുറിയിൽ രക്തം വാർന്നു കിടന്നിരുന്നു. വിഷവാതകം ശ്വസിച്ചാൽ ഇങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു.
സോഫ്റ്റ്‌വെയർ എൻജിനീയർ ആയ ആഷിഫിന് സമീപവാസികളുമായി ചങ്ങാത്തം ഉണ്ടായിരുന്നില്ല. ഭാര്യ അബീറയും മക്കളും അയൽവാസികളുമായി നല്ല ബന്ധത്തിലായിരുന്നു. വലിയ സാമ്പത്തിക ബാധ്യതയുള്ള വിവരം ബന്ധുക്കൾക്കോ അയൽവാസികൾക്കോ അറിയില്ല. ആഷിഫിനും ഭാര്യയ്ക്കും താമസിക്കുന്ന ഭൂമി കൂടാതെ മറ്റു സ്വത്തുക്കളും ഉള്ളതായി ബന്ധുക്കൾ പറഞ്ഞു. പൊലീസ് എത്തി വാതിലുകൾ തകർത്താണ് അകത്തു കയറിയത്.
https://www.facebook.com/Malayalivartha

























