വനിതാ പോലീസുകാരിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചതിനെ ച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വനിതാ പോലീസുകാരി പോലീസ് സ്റ്റേഷനുള്ളിലിട്ട് അഡീഷണൽ എസ്.ഐയെ പഞ്ഞിക്കിട്ടു...കോട്ടയം പള്ളിക്കത്തോട് സ്റ്റേഷനിലായിരുന്നു സംഭവം...

വനിതാ പോലീസുകാരിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചതിനെ ച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വനിതാ പോലീസുകാരി പോലീസ് സ്റ്റേഷനുള്ളിലിട്ട് അഡീഷണൽ എസ്.ഐയെ പഞ്ഞിക്കിട്ടു.കോട്ടയം പള്ളിക്കത്തോട് സ്റ്റേഷനിലായിരുന്നു സംഭവം. സ്റ്റേഷന് അകത്ത് വെച്ചാണ് കയ്യേറ്റം നടന്നത്.സംഭവത്തിൽ വകുപ്പു തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വനിതാപോലീസുകാരിയുടെ ഫോണിലേക്ക് അഡീഷണൽ എസ് ഐ അശ്ലീല സന്ദേശമയച്ചെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസമായിരുന്നു തർക്കങ്ങൾക്ക് തുടക്കം. വനിതാ പോലീസുകാരിയുടെ മൊബൈൽ ഫോണിലേക്ക് അഡീഷണൽ എസ്.ഐ. അശ്ലീല സന്ദേശമയച്ചെന്നാണ് ആരോപണം.ഇതേ ച്ചൊല്ലി ഇരുവരും തമ്മിൽവാക്കേറ്റമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് നേരത്തെ ഇവർ തമ്മിൽ സംഘർഷമുണ്ടായതായും വിവരമുണ്ട്.ഞായറാഴ്ച രാവിലെ സന്ദേശം സംബന്ധിച്ച് വീണ്ടും തർക്കമുണ്ടാകുകയും വനിതാ പോലീസുകാരി അഡീഷണൽ എസ്.ഐ.യെ മർ ദിക്കുകയുമായിരുന്നു.
കുറച്ച് ദിവസങ്ങളായി ഇരുവർക്കുമിടയിൽ വാക്കു തർക്കം നിലനിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ സ്റ്റേഷനിൽ വെച്ച് വീണ്ടും ഇതേ വിഷയത്തിൽ തർക്കമുണ്ടായി. ഇതോടെയാണ് സ്റ്റേഷനിൽ വച്ച് അഡീഷണൽ എസ് ഐയെ വനിതാപോലീസുകാരി മർദ്ദിച്ചത്.
കഴിഞ്ഞ ദിവസം സമാനമായ വെളിപ്പെടുത്തൽ മുൻ ഡിജിപി ആർ.ശ്രീലേഖ നടത്തിയിരുന്നു.കേരള പൊലീസിൽ വനിതാ ഉദ്യോഗസ്ഥർക്കു മേലധികാരികളിൽനിന്നു ലൈംഗികചൂഷണം ഉൾപ്പെടെ നേരിടേണ്ടി വരുന്നുവെനന്നായിരുന്നു ശ്രീലേഖയുടെ വെളിപ്പെടുത്തൽ.
പുരുഷമേധാവിത്വം നിലനിൽക്കുന്ന പൊലീസ് സംവിധാനത്തിൽ നിന്നുള്ള മാനസികപീഡനം സഹിക്കാനാവാതെ ഒരുവേള ഐപിഎസിൽനിന്നു രാജിവയ്ക്കാൻ ഒരുങ്ങിയെന്നും കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയായ ശ്രീലേഖ മനോരമ ന്യൂസിലെ ‘നേരേ ചൊവ്വേ’ അഭിമുഖത്തിൽ വെളിപ്പെടുത്തി.
സേനയിലെ വനിതാ ഓഫിസർമാർ പലവിധ സമ്മർദങ്ങൾ നേരിടുന്നുണ്ട്. ഒരു ഡിഐജി പൊലീസ് ക്ലബ്ബിൽ വന്നാൽ ഒരു വനിത എസ്ഐയെ അങ്ങോട്ടു വിളിക്കും. അവർ പേടിച്ച് എന്റെയടുത്തു വന്നു. ‘അവർ ഇന്നു വരുന്നില്ല’ എന്നു ഡിഐജിയെ വിളിച്ചു പറഞ്ഞു. ഡിഐജിക്കു കാര്യം മനസ്സിലായി. മുൻപും ഈ ഉദ്യോഗസ്ഥയെ അദ്ദേഹം ദുരുപയോഗം ചെയ്തിട്ടുണ്ട്. സ്ത്രീയായതു കൊണ്ടുമാത്രം എനിക്കും സർവീസിലെ ആദ്യ 10 വർഷം ദുസ്സഹമായിരുന്നു. മദ്യപിച്ച ശേഷം പൊലീസ് ഓഫിസർമാർ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നെന്ന വ്യാജേന ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞിരുന്നു.
രാഷ്ട്രീയ പിൻബലമുള്ള പൊലീസ് ഓഫിസർമാർക്കു ഡിജിപി ഉൾപ്പെടെ ഏതു മേലധികാരിയെയും തെറി വിളിക്കാം. ഉന്നത ഉദ്യോഗസ്ഥന്മാരുടെ യോഗത്തിൽ അന്നത്തെ മുഖ്യമന്ത്രി അഴിമതിക്കാരനായ ഒരു ഓഫിസറുടെ അനുസരണയെക്കുറിച്ചു പറയുന്നതു കേട്ടു ഞെട്ടി. ‘ഇയാൾ അഴിമതിക്കാരനാണ് എന്ന് എനിക്കറിയാം. എന്നാലും നല്ല അനുസരണയുള്ള ആളാണ്. പറയുന്നതെന്തും ചെയ്തുകൊള്ളും. അഴിമതി ഞാനങ്ങു കണ്ണടയ്ക്കും’ എന്നാണു മുഖ്യമന്ത്രി പറഞ്ഞത് – ശ്രീലേഖ പറഞ്ഞു.
https://www.facebook.com/Malayalivartha

























