നടിയെ ആക്രമിച്ചകേസ്: മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം: കള്ളക്കേസിന് മൊഴി നല്‍കില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ള

നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നടന്‍ ദീലിപീന്റെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍പിള്ളയുടെ മൊഴിയെടുക്കാൻ തീരുമാനിച്ച് ക്രൈംബ്രാഞ്ച്. മൊഴിയെടുക്കാന്‍ സൗകര്യപ്രദമായ സമയം അറിയിക്കണമെന്ന് നിര്‍ദേശിക്കുന്ന കത്ത് രാമന്‍പിള്ളയ്ക്ക് ക്രൈംബ്രാഞ്ച് കൈമാറി. എന്നാല്‍, കള്ളക്കേസിന് മൊഴി നല്‍കാന്‍ ആകില്ലെന്ന് അഡ്വ. ബി രാമന്‍പിള്ള മറുപടി നൽകിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തൃശൂര്‍ പീച്ചി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഈ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുകയാണ്. ഇതിനിടെയാണ് ദീലിപീന്റെ അഭിഭാഷകന്റെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം ആരംഭിച്ചിരിക്കുന്നത്.
അതിനിടെ, അഭിഭാഷകനെതിരായ ക്രൈംബ്രാഞ്ചിന്റെ നീക്കത്തിനെതിരെ ഹൈക്കോടതിയിലെ അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്തുവരുകയായിരുന്നു. അഭിഭാഷക അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ക്രൈംബ്രാഞ്ചിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ക്രൈംബ്രാഞ്ച് നടപടിക്കെതിരെ നാളെ ഹൈക്കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധമുണ്ടാകുമെന്നും നടപടിയെ നിയമപരമായി നേരിടാനാണ് അഭിഭാഷകരുടെ തീരുമാനമെന്നും അസോസിയേഷന്‍ അറിയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























