സദാചാരപൊലീസ് ചമഞ്ഞ് നാട്ടുകാർ! ഭര്‍ത്താവുമായി അകന്ന് കഴിയുന്ന യുവതിയുടെ വീട്ടില്‍ രാത്രി ആണ്‍സുഹൃത്ത് എത്തി; മുൻഭർത്താവിന്റെ നിർദ്ദേശത്തോടെ യുവതിയുടെ വീട്ടിലേക്ക് ഇരച്ചുകയറി ഇരുവരെയും തടഞ്ഞുനിർത്തി പൊലീസിനെ ഏല്പിച്ചു: അവസാനം പൊലീസ് ചെയ്തതോ??

ഭര്‍ത്താവുമായി അകന്നുകഴിയുന്ന യുവതിയുടെ വീട്ടിലെത്തിയ ആണ്‍സുഹൃത്തിനേയും യുവതിയേയും തടഞ്ഞുവെച്ച് നാട്ടുകാര്‍. തിരുവാര്‍പ്പ് ചെങ്ങളത്തിലാണ് സംഭവം. ഇരുവരേയും തടഞ്ഞുനിര്‍ത്തി പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.
എന്നാല്‍, ഇരുവരെയും പോലീസ് സ്റ്റേഷനില്‍ എത്തിച്ചെങ്കിലും പ്രായപൂര്‍ത്തിയായവരാണെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്നു കേസൊന്നും എടുക്കാതെ പോലീസ് വിട്ടയക്കുകയും ചെയ്തു.
ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. നാലു വര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുന്ന യുവതിയെ ആയിരുന്നു നാട്ടുകാർ തടഞ്ഞു നിർത്തിയത്. ഇവരുടെ വീട്ടില്‍ സ്ഥിരമായി ആളുകള്‍ എത്തുന്നതായാണ് നാട്ടുകാരുടെ ആരോപണം. ശനിയാഴ്ച രാത്രി നാട്ടുകാര്‍ സദാചാര പോലീസ് ചമഞ്ഞ് യുവതിയുടെ വീട്ടിലേക്ക് ഇരച്ചെത്തുകയും ഇവിടെ രാത്രിയെത്തിയ യുവാവിനെ തടഞ്ഞു വയ്ക്കുകയുമായിരുന്നു. പിന്നീട് കുമരകം പോലീസിനെ വിവരം അറിയിച്ചു. പോലീസ് സംഘം സ്ഥലത്ത് എത്തി ഇരുവരെയും സ്റ്റേഷനിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയെങ്കിലും കേസെടുക്കാനാകാതെ തിരിച്ചയച്ചു.
യുവതിയുടെ ഭര്‍ത്താവ് അയ്മനം സ്വദേശിയാണ്. ഇയാളുടെ നിര്‍ദേശം അനുസരിച്ചാണ് ഇരുവരെയും പിടികൂടിയതെന്നാണ് നാട്ടുകാര്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. അതേസമയം, ഭര്‍ത്താവുമായി ചേര്‍ന്ന് താമസിക്കാന്‍ താല്‍പര്യമില്ലെന്നാണ് യുവതി പോലീസിനെ അറിയിച്ചിരിക്കുന്നത്..
https://www.facebook.com/Malayalivartha

























