തീരുമാനം ഉടന്‍... യുക്രെയിനിലെ 2 വിമത മേഖലകളെ സ്വതന്ത്ര പ്രദേശങ്ങളായി അംഗീകരിക്കുന്ന കാര്യത്തില്‍ തീരുമാനം പ്രഖ്യാപിച്ച് വ്‌ലാഡിമിര്‍ പുടിന്‍; ഡോണെറ്റ്‌സ്‌ക്, ലുഗാന്‍സ്‌ക് മേഖലകളെ സ്വതന്ത്രമായതായി റഷ്യ പ്രഖ്യാപിക്കേണ്ട സമയമായെന്ന് സുരക്ഷാ കൗണ്‍സില്‍

യുക്രെയിന്‍ പുകയുമ്പോള്‍ നിര്‍ണായക നീക്കവുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. യുക്രെയിനിലെ 2 വിമത മേഖലകളെ സ്വതന്ത്ര പ്രദേശങ്ങളായി അംഗീകരിക്കുന്ന കാര്യത്തില്‍ പ്രഖ്യാപനം നടത്തി പുടിന്‍ പറഞ്ഞു. റഷ്യന്‍ സുരക്ഷാ സമിതിയിലെ നിര്‍ണായക കൂടിക്കാഴ്ചയില്‍, മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അഭിപ്രായം കേട്ടതിനു ശേഷമായിരുന്നു പുടിന്റെ പ്രതികരണം.
ഡോണെറ്റ്‌സ്‌ക്, ലുഗാന്‍സ്‌ക് മേഖലകളെ സ്വതന്ത്രമായതായി റഷ്യ പ്രഖ്യാപിക്കേണ്ട സമയമായെന്ന് സുരക്ഷാ കൗണ്‍സില്‍ പുടിനെ അറിയിച്ചു. നേരത്തെ ഡൊനെറ്റ്‌സ്‌കിലെയും ലുഗാന്‍സ്‌കിലെയും വിമത നേതാക്കള്‍ തങ്ങളെ സ്വതന്ത്ര റിപ്പബ്ലിക്കുകളായി അംഗീകരിക്കണമെന്ന് പുടിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
യുെ്രെകനിന് നേരെയുള്ള ഭീഷണിയേയും അതിര്‍ത്തിയില്‍ സൈന്യത്തെ വന്‍തോതില്‍ വിന്യസിക്കുന്നതിനെയും ചൊല്ലി ആഴ്ചകളായി റഷ്യയും പാശ്ചാത്യരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഏകദേശം 1.6 ലക്ഷം റഷ്യന്‍ സൈനികര്‍ യുെ്രെകന്‍ ആക്രമിക്കാന്‍ സജ്ജരാണെന്നാണ് പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികള്‍ അവകാശപ്പെടുന്നത്.
യുക്രെയ്‌നില്‍നിന്നു വേര്‍പെടാന്‍ പോരാടുന്ന കിഴക്കന്‍ വിമത മേഖലകളെ സ്വതന്ത്രരാജ്യങ്ങളായി പ്രഖ്യാപിച്ചാണ് വ്‌ലാഡിമിര്‍ പുടിന്റെ തുറുപ്പുചീട്ട്. വിമതരുടെ നിയന്ത്രണത്തിലുള്ളതും റഷ്യയോടു കൂറുള്ളതുമായ ഡൊനെറ്റ്‌സ്‌ക്, ലുഗാന്‍സ്‌ക് മേഖലകളിലേക്ക് റഷ്യന്‍ സൈന്യത്തെ വിന്യസിക്കാന്‍ വഴിയൊരുക്കുന്ന നീക്കമാണു പുടിന്റേത്. ഉച്ചകോടി ഉള്‍പ്പെടെ യുക്രെയ്ന്‍ പ്രതിസന്ധിയില്‍ പരിഹാരം കാണാനുള്ള എല്ലാ ശ്രമങ്ങളെയും വെല്ലുവിളിച്ചാണ് പുടിന്‍ പുതിയ ഉത്തരവില്‍ ഒപ്പിട്ടത്.
ആധുനിക യുക്രെയ്‌നെ കമ്യൂണിസ്റ്റ് റഷ്യ സൃഷ്ടിച്ചതാണെന്നും യുക്രെയ്‌ന് തങ്ങളുടെ ചരിത്രത്തില്‍ സുപ്രധാന പങ്കുണ്ടെന്നും പുടിന്‍ പറഞ്ഞു. യുക്രെയ്ന്‍ യുഎസ് കോളനിയായി മാറി. റഷ്യയ്‌ക്കെതിരായ പോരാട്ടത്തിനുള്ള സേനാതാവളമായി യുക്രെയ്‌നെ മാറ്റുകയാണ് നാറ്റോയുടെ ലക്ഷ്യം. യുക്രെയ്‌നെ നാറ്റോ ആയുധപ്പുരയാക്കിയെന്നും പുടിന്‍ പറഞ്ഞു.
നേരത്തേ, യുദ്ധമൊഴിവാക്കാനും ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമായി പുടിനും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ കൂടിക്കാഴ്ച നടത്തണമെന്ന് നയതന്ത്ര മധ്യസ്ഥത വഹിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ നിര്‍ദേശിച്ചിരുന്നു. തങ്ങളുടെ പങ്കാളിത്തമില്ലാതെ ഉച്ചകോടി നടത്തരുതെന്ന് യുക്രെയ്‌നും ആവശ്യപ്പെട്ടു.
താമസം അനിവാര്യമല്ലെങ്കില്‍ തല്‍ക്കാലത്തേക്കു യുക്രെയ്ന്‍ വിടാന്‍ അവിടെയുള്ള ഇന്ത്യക്കാരോട് ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. ചാര്‍ട്ടേഡ് വിമാനങ്ങളും ലഭ്യമാണെന്ന് എംബസി വ്യക്തമാക്കി. വിമാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ എംബസിയുടെ വെബ്‌സൈറ്റ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ പരിശോധിക്കണമെന്നും നിര്‍ദേശിച്ചു.
അതേസമയം, പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും രാജ്യം വിടരുതെന്നും യുക്രെയ്ന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ സ്വന്തം നാടുകളിലേക്കു മടങ്ങുന്നതിനെ സര്‍വകലാശാലകള്‍ അനുകൂലിക്കുന്നില്ല.
18,000 ഇന്ത്യന്‍ വിദ്യാര്‍ഥികളാണു യുക്രെയ്‌നിലുള്ളത്. കാരണമില്ലാതെ അവധിയെടുത്താല്‍ വിദ്യാര്‍ഥികള്‍ പിഴ അടയ്‌ക്കേണ്ടിവരും. സര്‍വകലാശാലകളുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ എംബസി തയാറാകണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
എയര്‍ ഇന്ത്യ ഏര്‍പ്പാടാക്കിയ 3 പ്രത്യേക വിമാനങ്ങളില്‍ ഒരു ടിക്കറ്റിന് 60,000 രൂപ വരെയാണ് ഈടാക്കുന്നതെന്നും ഇത് കുറയ്ക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha

























