Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ദിലീപിന്റെ അഭിഭാഷകനായ അഡ്വ.ബി.രാമന്‍പിള്ളയുടെ മൊഴിയെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്...... തെറ്റായി രജിസ്റ്റര്‍ ചെയ്ത കേസില്‍ തന്റെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്ന് ആവശ്യപ്പെടുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് അഡ്വ. ബി. രാമന്‍ പിള്ള... ക്രൈംബ്രാഞ്ച് നടപടിക്കെതിരെ ഹൈക്കോടതിയിലെ അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്ത്

22 FEBRUARY 2022 06:54 AM IST
മലയാളി വാര്‍ത്ത

ദിലീപിന്റെ അഭിഭാഷകനായ അഡ്വ.ബി.രാമന്‍പിള്ളയുടെ മൊഴിയെടുക്കാന്‍ ക്രൈം ബ്രാഞ്ച് നീക്കം. നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസിലാണ് രാമന്‍പിള്ളയുടെ മൊഴിയെടുക്കുന്നത്.


സാക്ഷിയായ ജിന്‍സണ്‍ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ പീച്ചി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നോട്ടീസ് . ഇത് സംബന്ധിച്ച് അന്വേഷണസംഘം രാമന്‍പിള്ളയ്ക്ക് കത്ത് നല്‍കി. എന്നാല്‍ തെറ്റായി രജിസ്റ്റര്‍ ചെയ്ത കേസില്‍ തന്റെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്ന് ആവശ്യപ്പെടുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് കാട്ടി രാമന്‍പിള്ള ക്രൈംബ്രാഞ്ചിന് മറുപടിയും നല്‍കി. കള്ളക്കേസില്‍ മൊഴി നല്‍കാനാകില്ലെന്ന് ബി.രാമന്‍പിള്ള ക്രൈം ബ്രാഞ്ചിന് രേഖാമൂലം മറുപടി നല്‍കി.

 



ഫെബ്രുവരി 16 ന് രാമന്‍പിള്ളയുടെ ഓഫീസിലോ വീട്ടിലോ എത്തി മൊഴി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്നായിരുന്നു നോട്ടീസിലെ ആവശ്യം . ഇതിന് ഫെബ്രുവരി 18നാണ് അദ്ദേഹം മറുപടി നല്‍കിയത്. നടിയെ ആക്രമിച്ച കേസില്‍ മൊഴിമാറ്റി പറയാന്‍ ശ്രമം ഉണ്ടായി എന്നാരോപിച്ച് കാസര്‍കോട് ബേക്കല്‍ പോലീസും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

രണ്ടു കേസുകളും യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടതാണ്. ഇതില്‍ പ്രതിയ്ക്കായി ഹാജരാകുന്ന അഭിഭാഷകനാണ് താനെന്നും അതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ സാക്ഷിയായി ഉള്‍പ്പെടുത്താനാകില്ലാത്തതിനാല്‍ മൊഴിയെടുക്കണമെന്നതില്‍ നിന്ന് പിന്‍മാറണമെന്നും രാമന്‍പിള്ളയുടെ മറുപടിയില്‍ പറയുന്നു..




പ്രതിക്കായി ഹാജരാകുന്ന അഭിഭാഷകന്റെ മൊഴിയെടുക്കാനുള്ള ശ്രമം ഇന്ത്യന്‍ തെളിവ് നിയമത്തിന്റെ ലംഘനമാണെന്നും തന്റെ മൊഴിയെടുക്കണമെന്ന ആവശ്യം അഡ്വ. ആക്ട് പ്രകാരവും അനുവദിക്കാനാകില്ല. എന്നിരുന്നാലും നിര്‍ബന്ധമുണ്ടെങ്കില്‍ നിശ്ചിതസമയം നിശ്ചയിച്ച് എത്തിയാല്‍ ആകാം എന്നും മറുപടിയില്‍ പറയുന്നു.

അതേസമയം ക്രൈംബ്രാഞ്ച് നടപടിക്കെതിരെ ഹൈക്കോടതിയിലെ അഭിഭാഷകര്‍ രംഗത്തെത്തി. നടപടിയെ നിയമപരമായി നേരിടാനാണ് അഭിഭാഷകരുടെ തീരുമാനം.



ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ക്രൈംബ്രാഞ്ച് തീരുമാനത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഈ നടപടിക്കെതിരെ ഹൈക്കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധമുണ്ടാകുമെന്ന് അസോസിയേഷന്‍ .

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (5 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (5 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (5 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (6 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (6 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (7 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (7 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (7 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (7 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (8 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (8 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (8 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (8 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (8 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (8 hours ago)

Malayali Vartha Recommends