തൃക്കാക്കര തെങ്ങോടില്‍ ഗുരുതര പരിക്കുകളോടെ രണ്ടര വയസ്സുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് എതിരെ കേസ്... കുഞ്ഞിന്റെ തലയ്ക്ക് ക്ഷതം, ദേഹമാസകലം പൊള്ളലേറ്റപാടുകള്‍, കൈയ്ക്ക് ഒടിവ്, അതീവ ഗുരുതരാവസ്ഥയില്‍ കുഞ്ഞ് വെന്റിലേറ്ററില്‍.... അടുത്ത 72 മണിക്കൂര്‍ നിര്‍ണായകമെന്ന് കുട്ടിയെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ , അമ്മയ്‌ക്കെതിരെ കേസ്

തൃക്കാക്കര തെങ്ങോടില്‍ ഗുരുതര പരിക്കുകളോടെ രണ്ടര വയസ്സുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് എതിരെ കേസ്.
കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കാന്‍ ചുമതലയുള്ള അമ്മ, ദിവസങ്ങള്‍ക്ക് മുന്‍പ് കുഞ്ഞിന് മുറിവേറ്റിട്ടും ചികിത്സ ഉറപ്പാക്കിയില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
ദേഹമാസകലം പൊള്ളലേറ്റ പാടുകളും വലതു കൈയ്ക്ക് ഒടിവുമുണ്ട്. വെന്റിലേറ്ററിലാണ് കുഞ്ഞുള്ളത്. കുഞ്ഞിന്റെ പരിക്കിനെ പറ്റി അമ്മയുടെയും അമ്മൂമ്മയുടെയും മൊഴിയില്‍ വൈരുദ്ധ്യമുണ്ട്. കുട്ടിയ്ക്ക് ഹൈപ്പര്‍ ആക്ടിവിറ്റി പ്രശ്‌നമെന്നാണ് അമ്മയുടെ മൊഴി. കളിക്കുന്നതിനിടെ സംഭവിച്ച പരിക്കാണെന്നും ഇവര്‍ പറഞ്ഞു.
കുട്ടിയുടെ ശരീരത്തിലെ ചില പരിക്കുകള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തൃക്കാക്കര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുഞ്ഞിന് തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ട്.
എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുപോയപ്പോഴുണ്ടായ പരിക്കെന്നാണ് അമ്മൂമ്മയുടെ മൊഴി. രണ്ട് പേരും മൊഴികളില്‍ ഉറച്ചുനില്‍ക്കുകയാണ്. പരിശോധിച്ച ഡോക്ടര്‍മാര്‍ രണ്ട് പേരുടെയും മൊഴികളില്‍ അവിശ്വാസം രേഖപ്പെടുത്തി.
കുഞ്ഞിനേറ്റ പരിക്കില്‍ ചിലതിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കുഞ്ഞ് സ്വയം വരുത്തുന്ന പരിക്കുകളുടെ ലക്ഷണങ്ങളല്ല മുറിവുകള്‍ക്കുള്ളത്. അമ്മയുടെ ബന്ധുക്കളുടെ മര്‍ദ്ദനമാണോ പരിക്കിന്റെ കാരണമെന്ന് സംശയം ഉയര്‍ന്നിരിക്കുന്നത്. അമ്മയുടെ സഹോദരിയെയും ഇവരുടെ ഭര്‍ത്താവിനെയും കേന്ദ്രീകരിച്ചാണ് നിലവില്‍ പൊലീസ് അന്വേഷണം നടക്കുന്നത്.
കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്. അടുത്ത 72 മണിക്കൂര്‍ നിര്‍ണായകമെന്നാണ് കുട്ടിയെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ രാത്രി പരിശോധനയ്ക്ക് ശേഷം പറഞ്ഞത്. കുട്ടിക്ക് സാരമായി പരിക്കുണ്ടായിരുന്നുവെന്നും ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ തന്നെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കേണ്ടി വന്നുവെന്നും ഡോക്ടര്‍മാര്‍ .
പഴംതോട്ടം ആശുപത്രിയിലാണ് കുട്ടിയെ ആദ്യം കൊണ്ടു വന്നത്. അവിടെ നിന്നും ആണ് പിന്നീട് കോലഞ്ചേരിയിലേക്ക് കൊണ്ടു വന്നത്. കുട്ടിയുടെ മുഖത്ത് നല്ല പരിക്കുകളുണ്ടെന്നും തലയോട്ടിക്ക് പൊട്ടലുണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നു.
കഴിഞ്ഞ രാത്രിയില്‍ മാത്രമല്ല കഴിഞ്ഞ കുറച്ചധികം ദിവസമായി കുട്ടിക്ക് നിരന്തരം പരിക്കേറ്റിരുന്നുവെന്നുമാണ് ഡോക്ടര്‍മാരുടെ നിഗമനം. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ട്. രണ്ട് കൈയും ഒടിഞ്ഞ നിലയിലാണ്. കുട്ടി സ്വയം ഏല്‍പ്പിച്ച പരിക്കാണ് എന്നാണ് അമ്മ നല്‍കുന്ന മൊഴി.
"
https://www.facebook.com/Malayalivartha

























