കുടുംബത്തെ കണ്ണിരിലാഴ്ത്തി... കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് അതി ക്രൂരമായി; അക്രമിസംഘം രണ്ടുവഴിയിലും കാത്തുനിന്നു; കടലില്‍ പോയശേഷം പുലര്‍ച്ചെ വീട്ടിലെത്തി അടുക്കളഭാഗത്ത് ഭാര്യയുടെ കൈയില്‍ മീന്‍സഞ്ചി നല്‍കി മുന്‍വശത്തേക്ക് വരുമ്പോഴാണ് ആക്രമണം

കണ്ണൂര്‍ തലശേരിയില്‍ അതിക്രൂരമായാണ് സി.പി.എം. പ്രവര്‍ത്തകനെ വെട്ടിക്കൊന്നത്. പുന്നോല്‍ താഴെവയലില്‍ കുരമ്പില്‍ താഴെക്കുനിയില്‍ ഹരിദാസനെ കൊലപ്പെടുത്തിയത് തിങ്കളാഴ്ച പുലര്‍ച്ചെ 1.30നാണ്. മത്സ്യത്തൊഴിലാളിയായ അദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലെത്തി അടുക്കളഭാഗത്ത് ഭാര്യയുടെ കൈയില്‍ മീന്‍സഞ്ചി നല്‍കി മുന്‍വശത്തേക്ക് വരുമ്പോഴാണ് ആക്രമണം.
വീട്ടുമുറ്റത്തും പറമ്പിലുമിട്ടാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. രക്ഷപ്പെട്ടോടാന്‍ ശ്രമിച്ചപ്പോള്‍ അക്രമികള്‍ സംഘം ചേര്‍ന്ന് വെട്ടുകയായിരുന്നു. മുന്‍വശത്തെ മതിലിനോടു ചേര്‍ന്നാണ് ഹരിദാസന്‍ വീണുകിടന്നത്. അവിടെ രക്തം തളംകെട്ടിയിരുന്നു.
ഹരിദാസന്റെ നിലവിളികേട്ട് വാതില്‍ തുറന്ന് ഭാര്യയും ഇളയ സഹോദരന്‍ സുരേന്ദ്രനും വീട്ടിലുള്ള മറ്റുള്ളവരും പുറത്തേക്ക് വന്നപ്പോഴാണ് അക്രമിസംഘം ഓടിരക്ഷപ്പെട്ടത്. സംഘം രണ്ട് വഴികളിലൂടെയാണ് രക്ഷപ്പെട്ടതെന്ന് കരുതുന്നു. രണ്ട് വഴികളിലും രക്തം കണ്ടെത്തിയിട്ടുണ്ട്.
ഹരിദാസനെ പിന്തുടര്‍ന്നെത്തിയ സംഘം വീട്ടിലേക്കുള്ള രണ്ടു വഴികളിലും കാത്തുനിന്ന് പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് കരുതുന്നു. വെട്ടേറ്റ് ഇടതുകാല്‍മുട്ടിന് താഴെ മുറിഞ്ഞുപോയി. ഓട്ടോറിക്ഷയിലാണ് തലശേരി സഹകരണ ആസ്പത്രിയിലെത്തിച്ചത്.
വീട്ടുപറമ്പില്‍ ഹരിദാസന്‍ വീണിടത്തുനിന്ന് പിന്നീടാണ് കാലിന്റെ ഭാഗം കണ്ടെത്തിയത്. ഇരുചക്രവാഹനങ്ങളിലാണ് അക്രമിസംഘം എത്തിയതെന്നാണ് സൂചന.
തനിക്കും ജ്യേഷ്ഠന്‍ ഹരിദാസനും ബി.ജെ.പി. പ്രവര്‍ത്തകരുടെ ഭീഷണിയുണ്ടായിരുന്നതായി സഹോദരന്‍ സുരേന്ദ്രന്‍ പറഞ്ഞു. കൂലോത്ത് ക്ഷേത്രത്തില്‍ നടന്ന അക്രമസംഭവത്തില്‍ പരിക്കേറ്റ് സുരേന്ദ്രന്റെ വലതുകൈയുടെ എല്ല് പൊട്ടി. ഞായറാഴ്ച രാത്രി അടുത്തുള്ള വിവാഹവീട്ടില്‍ പോയശേഷം ജ്യേഷ്ഠന്റെ വീട്ടിലെത്തിയതാണ്. അപ്പോള്‍ ഹരിദാസന്‍ വീട്ടിലെത്തിയിരുന്നില്ല. കാത്തിരുന്ന് ഉറങ്ങിപ്പോയ സുരേന്ദ്രന്‍ നിലവിളി കേട്ടാണ് ഉണര്‍ന്നത്. പുറത്തേക്ക് വന്നപ്പോള്‍ അക്രമിസംഘം വാള്‍ വീശി ഭയപ്പെടുത്തിയശേഷം രക്ഷപ്പെട്ടു. അക്രമികളെ കണ്ടാല്‍ തിരിച്ചറിയാമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
ആര്‍എസ്എസ് ആണു സംഭവത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു. നഗരസഭാംഗവും ബിജെപി മണ്ഡലം പ്രസിഡന്റുമായ കെ.ലിജേഷ് അടക്കം 7 സംഘപരിവാര്‍ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഹരിദാസിന്റെ ഇടതുകാല്‍ അറുത്തു വലിച്ച് എറിഞ്ഞിരുന്നു. ശരീരത്തില്‍ ഇരുപതിലേറെ വെട്ടേറ്റിരുന്നു.
അതേസമയം തലശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസ് കൊല്ലപ്പെട്ടത് പ്രാദേശികമായ പ്രശ്‌നമാണെന്നും അതില്‍ ബിജെപിക്കോ ആര്‍എസ്എസിനോ ബന്ധമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് സമഗ്രമായ അന്വേഷണം നടത്തണം. പ്രസംഗത്തിലെ ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് തലശേരി മണ്ഡലം പ്രസിഡന്റും കൗണ്‍സിലറുമായ ലിജീഷിനെ കസ്റ്റഡിയിലെടുത്തത് അംഗീകരിക്കാനാവില്ല. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ സിപിഎം നടത്തിയ കൊലപാതകങ്ങള്‍ മറച്ചുവയ്ക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആര്‍എസ്എസിനെതിരെ രംഗത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹരിപ്പാട് ആര്‍എസ്എസ് പ്രവര്‍ത്തകനായ ശരത്തിനെയും കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകനായ ദീപുവിനെയും അരുംകൊല ചെയ്തത് സിപിഎം ക്രിമിനലുകളാണ്. പിണറായി വിജയന്റെ തുടര്‍ഭരണത്തിന്റെ ഹുങ്കില്‍ സിപിഎം, സിഐടിയു, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് അഴിഞ്ഞാടുന്നു എന്നും സുരേന്ദ്രന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha
























