സി പി എം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തില്‍ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി... പ്രതികള്‍ സഞ്ചരിച്ച ബൈക്ക് കണ്ടെത്താനും ശ്രമം തുടരുന്നു

സി പി എം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തില്‍ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ കസ്റ്റഡിയിലെടുത്തവരെയാണ് ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
ഇവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രതികള്‍ സഞ്ചരിച്ച ബൈക്ക് കണ്ടെത്താനും ശ്രമം തുടരുന്നു. ന്യൂമാഹി പൊലീസ് സ്റ്റേഷനിലാണ് പ്രതികളിപ്പോള്‍ ഉള്ളത്.
ബി ജെ പി തലശ്ശേരി നഗരസഭാ കൗണ്‍സിലര്‍ വിജേഷ് അടക്കം ഏഴ് പേരായിരുന്നു കസ്റ്റഡിയിലുണ്ടായിരുന്നത്. ഇതില്‍ നാല് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് നേരത്തെ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനുപിന്നാലെ 'നമ്മുടെ പ്രവര്‍ത്തകരുടെ മേല്‍ കൈവച്ചു, എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നമുക്കറിയാം' എന്ന് വിജേഷ് പറയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ഫെബ്രുവരി അഞ്ചിന് സമീപത്തുള്ള കോലോത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ബി ജെ പി - സി പി എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ഹരിദാസന്റെ സഹോദരന്‍ സുരേന്ദ്രന് പരിക്കേല്‍ക്കുകയും ചെയ്തു. അഞ്ച് ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.
"
https://www.facebook.com/Malayalivartha

























