മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖ തന്നോട് പരാതി പറഞ്ഞിട്ടില്ല... പോലീസ് സ്റ്റേഷനുകളില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍

മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖ തന്നോട് പരാതി പറഞ്ഞിട്ടില്ല... പോലീസ് സ്റ്റേഷനുകളില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ .
കോട്ടയം പള്ളിക്കത്തോട് പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം നടന്ന പ്രശ്നങ്ങളില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
തിരുവഞ്ചൂരിന്റെ ആശങ്ക വെറും ഭാവനമാത്രമാണെന്നും പോലീസ് സ്റ്റേഷനുകളില്‍ നീതി നല്ല രീതിയില്‍ നടപ്പാക്കപ്പെടുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. പോലീസ് സേനയില്‍ ആയിരിക്കുമ്പോള്‍ അപമാനം സഹിച്ചുവെന്ന് മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖ തന്നോട് പരാതി പറഞ്ഞിട്ടില്ല.
തിരുവഞ്ചൂരിന്റെ കാലത്തും പിന്നീട് വന്ന സര്‍ക്കാരുകളുടെ കാലത്തും അത്തരമൊരു പരാതി ലഭിച്ചതായി അറിയില്ല. അവര്‍ക്ക് എപ്പോഴാണ് ദുരനുഭവമുണ്ടയതെന്ന് അറിയില്ല.
കാലഘട്ടം അവര്‍ വ്യക്തമാക്കിയിട്ടില്ല. അവര്‍ക്ക് ചില ആഗ്രഹങ്ങളുണ്ടായിരുന്നു. അത് സ്വാഭാവികമാണ്. അക്കാര്യം തന്നോട് പറഞ്ഞിരുന്നു. എന്താണ് സംഭവിച്ചതെന്ന് ശ്രീലേഖ തന്നെ തുറന്നുപറഞ്ഞാലേ വ്യക്തമാകൂ. സര്‍ക്കാരുമായി ബന്ധപ്പെട്ട് ഒരു ആക്ഷേപവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha
























