ഒരു മുഖ്യമന്ത്രി രണ്ട് സംസ്ഥാനങ്ങളെ തമ്മില്‍ താരതമ്യം ചെയ്യുന്നത് ശരിയല്ല... ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ നിയമസഭയിലും മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍

ഒരു മുഖ്യമന്ത്രി രണ്ട് സംസ്ഥാനങ്ങളെ തമ്മില്‍ താരതമ്യം ചെയ്യുന്നത് ശരിയല്ല... ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ നിയമസഭയിലും മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ .
യോഗിയുടേത് ശരിയല്ലാത്ത വര്‍ത്തമാനമാണെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് ട്വിറ്ററിലൂടെയും മുഖ്യമന്ത്രി യോഗിക്ക് മറുപടി നല്‍കിയിരുന്നു.
ശ്രദ്ധിച്ച് വോട്ട് ചെയ്തില്ലെങ്കില്‍ ഉത്തര്‍പ്രദേശ് കേരളമാകും എന്നതാണ് യോഗി നടത്തിയ വിവാദ പ്രസ്താവന.
യുപി ആദ്യഘട്ട പോളിംഗ് ആരംഭിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു ഈ പ്രസ്താവന നടത്തിയത്. ശ്രദ്ധിച്ച് വോട്ട് ചെയ്തില്ലെങ്കില്‍ അഞ്ച് വര്‍ഷം കൊണ്ടുള്ള നേട്ടങ്ങള്‍ എല്ലാം ഇല്ലാതായി യുപി കേരളമോ കാശ്മീരോ ബംഗാളോ പോലെ ആകുമെന്നും തീവ്രവാദികള്‍ അവസരം നോക്കി ഇരിക്കുകയാണെന്നുമാണ് യോഗി പറഞ്ഞത്.
തന്റെ ട്വിറ്റര്‍ ഹാന്റിലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു യോഗി പരാമര്‍ശം നടത്തിയത്.
"
https://www.facebook.com/Malayalivartha
























