തുടരന്വേഷണം തന്നെ കുടുക്കും; കോടതിയുടെ ഇടിവെട്ട് ചോദ്യത്തിന് മുന്നിൽ നിന്നുരുകി ദിലീപ്; എല്ലാം പൂട്ടിക്കെട്ടുമോ? നെഞ്ചിടിപ്പിന്റെ മണിക്കൂറുകളിലേക്ക്

നടി ആക്രമിക്കപ്പെട്ട കേസിൽ കഴിഞ്ഞ ദിവസം നിർണായകമായ വാദം ആയിരുന്നു കോടതിയിൽ നടന്നത്. കേസിലെ തുടരന്വേഷണം തടയണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചിരുന്നു. ഈ കേസിൽ കഴിഞ്ഞ ദിവസം വാദം കേൾക്കുകയുണ്ടായി. മാത്രമല്ല വാദം ഇന്നു തുടരുകയും ചെയ്യും. കോടതിയിൽ കഴിഞ്ഞ ദിവസം സംഭവിച്ചത് ഇതൊക്കെയാണ്.
തുടരന്വേഷണം തന്നെ കുടുക്കാനുള്ള ഗൂഡാലോചനയാണെന്നാണ് ദിലീപ് ഉയർത്തുന്ന വാദം. കേസന്വേഷണത്തിന്‍റെ ആദ്യഘട്ടത്തിൽ മുഖ്യപ്രതി പൾസർ സുനിൽ തന്‍റെ വീട്ടിൽ വന്നതിന് മൊഴി കിട്ടിയില്ല. ഇപ്പോൾ പുതിയ ഒരാളെ എത്തിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ അത്തരം മൊഴി ഉണ്ടാക്കാൻ ആണ് ശ്രമിക്കുന്നതെന്നും ദിലീപ് ശക്തമായി വാദിക്കുന്നുണ്ട് . പക്ഷേ ബാലചന്ദ്രകുമാറിന്‍റെ മൊഴി കള്ളമാണോ സത്യമാണോ എന്നത് അന്വേഷണ വിഷയമാണെന്ന് കോടതി വിലയിരുത്തി . വെളിപ്പെടുത്തൽ അന്വേഷിക്കാൻ പൊലീസിന് അധികാരമുണ്ട്.
ദിലീപ് എന്തിനാണ് തുടർ അന്വേഷണത്തിന് തടസ്സം നിൽക്കുന്നതെന്ന് ഹൈക്കോടതി ചോദിക്കുകയും ചെയ്തു. പരാതി വൈകി നൽകിയത് എന്ത് കൊണ്ടാണെന്നതും അന്വേഷിക്കട്ടെ എന്നും കോടതി പറഞ്ഞു .അതേസമയം ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ഉച്ചയ്ക്ക് 1. 45 നാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വാദം കേൾക്കുന്നത് .
കേസിൽ അതിജീവിതയെ ഹൈക്കോടതി കക്ഷി ചേർത്തിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം . അതേസമയം തുടരന്വേഷണത്തിനെതിരെ ദിലീപ് നൽകിയ ഹർജിയിൽ മൂന്നാം എതിർ കക്ഷിയാക്കി വാദം കേൾക്കണമെന്ന നടിയുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു . പ്രതിയായ ദിലീപിന് അന്വേഷണത്തിലോ, തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാൻ കഴിയില്ലെന്ന് അപേക്ഷയിൽ അതിജീവിത വ്യക്തമാക്കിയിരുന്നു.
തുടരന്വേഷണത്തിനെതിരെ ദിലീപ് നൽകിയ ഹർജിയിൽ തന്നെ മൂന്നാം എതിർ കക്ഷിയാക്കി വാദം കേൾക്കണമെന്നായിരുന്നു നടി ആവശ്യപ്പെട്ടത് . പ്രതിയായ ദിലീപിന് അന്വേഷണത്തിലോ, തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാൻ കഴിയില്ലെന്ന് അതിജീവിത പറഞ്ഞിട്ടുണ്ടായിരുന്നു . ഈ അപേക്ഷയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്ത് നടിയെകൂടി കക്ഷി ചേർക്കുകയുണ്ടായി .
എന്നാൽ തുടർ അന്വേഷണത്തിന് ദിലീപ് ദിലീപ് തടസ്സം നിൽക്കുന്നത് എന്തിനാണെന്ന ഹൈക്കോടതിയുടെ ചോദ്യം വളരെയധികം നിർണായകമാവുകയാണ്.നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടികൊണ്ടു പോകാനാണ് തുടരന്വേഷണം നടത്തുന്നതെന്ന വാദമാണ് ദിലീപ് ഉന്നയിക്കുന്നത്. മാത്രമല്ല തന്നെ കുടുക്കുമെന്നും ദിലീപ് പറയുന്നു.
https://www.facebook.com/Malayalivartha
























