മുന്നോട്ടു പോകാൻ തടസ്സം കൊവിഡ് ആണ്; കോവിഡില്‍നിന്ന് ആശ്വാസം ലഭിച്ചാല്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കും; പൗരത്വ നിയമ ഭേദഗതിയുമായി മുന്നോട്ടെന്ന ഉറച്ച തീരുമാനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ

ഒരിടവേളയ്ക്കു ശേഷം പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട് നിർണായകമായ വെളിപ്പെടുത്തലുകൾ നടത്തി രംഗത്തുവന്നിരിക്കുകയാണ് അമിത്ഷാ. പൗരത്വ നിയമ ഭേദഗതിയുമായി മുന്നോട്ടെന്ന ഉറച്ച തീരുമാനത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി. അതുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകാൻ തടസ്സം കൊവിഡ് ആണെന്നും കോവിഡില്‍നിന്ന് ആശ്വാസം ലഭിച്ചാല്‍ ഉടന്‍ പൗരത്വ നിയമ ഭേദഗതിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നല്‍കിയ ഒരു അഭിമുഖത്തിലാണ് ഷാ ഇക്കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞത്. സി.എ.എയെ കുറിച്ചുള്ള നിർണ്ണായക പരാമര്‍ശമാണ് നടത്തിയത്. സി.എ.എയുമായി മുന്നോട്ടു പോവുകയാണോ, പിന്‍വാങ്ങുകയാണോ? എന്ന ചോദ്യത്തിന്- " അങ്ങനെ ഒരു ചോദ്യമേ ഉദിക്കുന്നില്ല. സി.എ.എയുമായി മുന്നോട്ടു തന്നെ പോകുന്നു. കോവിഡ് വ്യാപനം രൂക്ഷമായതിനാലാണ് അതിന്റെ നടപടിക്രമങ്ങള്‍ നീട്ടിവെച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി .
പക്ഷേ കോവിഡ് വ്യാപനം കുറയുന്ന ഘട്ടത്തില്‍ സി.എ.എയുടെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുമെന്നും "- അമിത് ഷാ പറഞ്ഞു.പൗരത്വ നിയമഭേദഗതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന ദൃഢ നിശ്ചയത്തിലാണ് അമിത് ഷാ. ഉത്തര്‍ പ്രദേശിലെ മധ്യമേഖലയായ അവധ് മേഖലയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്. ബുധനാഴ്ചയാണ് ഇവിടം പോളിങ് വോട്ടിംഗ് . ബി.ജെ.പി. വലിയ പ്രതീക്ഷവെച്ചു പുലര്‍ത്തുന്ന മേഖലയാണിത്.
ഭൂരിപക്ഷവോട്ടുകള്‍ ലക്ഷ്യംവെച്ചാകണം ഷാ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്നാണ് ഇപ്പോഴത്തെ നിഗമനം. അതേസമയം കഴിഞ്ഞ ദിവസം ആയിരുന്നു അദ്ദേഹം നിർണായകമായ ഒരു പ്രസ്താവന അരവിന്ദ് കെജരിവാളിനെ കുറിച്ച് പറഞ്ഞത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഖാലിസ്ഥാൻ ബന്ധമുണ്ടെന്ന തരത്തിൽ ആരോപണമുയർന്നിരുന്നു.
ഈ ആരോപണത്തിൽ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.ഈ വിഷയം ചൂണ്ടിക്കാട്ടി പഞ്ചാബ് മുഖ്യമന്ത്രി ഛരൺജീത് സിംഗ് ഛന്നി കത്ത് നൽകിയിരുന്നു. ആ കത്തിന് അമിത് ഷാ മറുപടി നൽകി.
https://www.facebook.com/Malayalivartha
























