അലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ നിര്‍ദേശം നല്‍കി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

അലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ നിര്‍ദേശം നല്‍കി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
ഡിജിപിയുടെ മേല്‍നോട്ടത്തിലാകണം അന്വേഷണം നടത്തേണ്ടതെന്നും കര്‍ശന നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസമാണ് ഹൗറയിലെ അംതാ മേഖലയിലെ വീടിന് സമീപത്തുനിന്നും അലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ അനിസ് ഖാന്റെ മൃതദേഹം കണ്ടെത്തിയത്.
പരിശോധനയ്ക്കെത്തിയ നാല് പോലീസ് ഉദ്യോഗസ്ഥര്‍ മകനെ വീടിന്റെ മുകളില്‍ നിന്നുമെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മാതാപിതാക്കളുടെ ആരോപണം. എന്നാല്‍ ആ ആരോപണം പോലീസ് നിഷേധിച്ചു.
ഹൗറയില്‍ നടന്ന പൊതുസമ്മേളനത്തിനിടെയാണ് വിദ്യാര്‍ഥിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മമതാ ബാനര്‍ജി പറഞ്ഞത്. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും രക്ഷപെടാന്‍ അനുവദിക്കില്ല. 15 ദിവസത്തിനുള്ളില്‍ സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിച്ചതായും മമത വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha
























