Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഇതെന്താ വെള്ളരിക്കാ പട്ടണമാണോ? ഇത്തരമൊരു പരസ്യം ഇന്ത്യാമഹാരാജ്യത്ത് മാത്രമേ വിൽക്കുകയുള്ളൂ; ഉടായിപ്പ് പരിപാടിയുമായി നിലവിലെ നിയമങ്ങളെയെല്ലാം ലംഘിച്ചുകൊണ്ടുള്ള ഒരു വ്യാജപരസ്യം; ഇത്തരം പരസ്യങ്ങൾ കവർന്നെടുക്കുന്നത് ആയിരക്കണക്കിന് ജീവനുകൾ; പതഞ്ജലിക്കെതിരെ ആഞ്ഞടിച്ച് ഡോ. സുൽഫി നൂഹു

22 FEBRUARY 2022 02:21 PM IST
മലയാളി വാര്‍ത്ത

ഇത്തരം പരസ്യങ്ങൾ കവർന്നെടുക്കുന്നത് ആയിരക്കണക്കിന് ജീവനുകൾ. പതഞ്ജലിക്കെതിരെ ആഞ്ഞടിച്ച് ഡോ. സുൽഫി നൂഹു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; "ലൈപിഡൊം" മാജിക്? ഡ്രഗ്സ്സ് ആൻഡ് മാജിക് റെമഡീസ് ,ഒബ്ജക്ഷനബിൾ അഡ്വെവെർടൈസ്മെൻറ് ആക്റ്റ് (1954 ) പ്രകാരം ആറ് മാസം കഠിന തടവ് പതഞ്ജലി അഡ്വവർടൈസ്മെൻറ് കൊടുത്ത ആളിന്.

പതാഞ്ജലി കമ്പനിയുടെ എല്ലാവർക്കും ആറുമാസം വീതം. അതാണ് രാജ്യത്തെ നിയമം. ഈ അത്ഭുത മരുന്ന് കൊളസ്ട്രോൾ കുറയ്ക്കുമെന്നും അതുവഴി രക്തസമ്മർദ്ദവും ഹൃദയാഘാതവും പക്ഷാഘാതവും തുടങ്ങി ലോകത്തെ സർവ്വ അസുഖങ്ങളും കുറയ്ക്കുമെന്ന് പരസ്യത്തിലൂടെ അവകാശപ്പെടുന്നു.

അതും പോട്ടെ അതിനുമപ്പുറം ആധുനിക വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്ന ചില ജീവൻ രക്ഷിക്കുന്ന മരുന്നുകൾ നിങ്ങളുടെ സർവ്വ അവയവങ്ങളെയും നശിപ്പിച്ചുകളയുമെന്നും പരസ്യം. ഇതെന്താ വെള്ളരിക്കാ പട്ടണമാണോ? ഇത്തരമൊരു പരസ്യം ഇന്ത്യാമഹാരാജ്യത്ത് മാത്രമേ വിൽക്കുകയുള്ളൂ.

ലോകത്തെ ദശലക്ഷക്കണക്കിന് ആൾക്കാരിൽ നടന്ന കൃത്യമായ ശാസ്ത്രീയപഠനങ്ങൾ ആധുനിക വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്ന ആസ്പിരിൻ, സ്റ്റാറ്റിൻ തുടങ്ങി കൊളസ്ട്രോൾ നിയന്ത്രിക്കുന്ന, രക്തം കട്ടപിടിക്കാതിരിക്കാൻ ഉപയോഗിക്കുന്ന മരുന്നുകളെല്ലാം ജീവൻ രക്ഷിച്ചു കൊണ്ടിരിക്കുന്നുവെന്ന് നിസ്സംശയം പറയുന്നു.

അപ്പോഴാണ് ഉടായിപ്പ് പരിപാടിയുമായി നിലവിലെ നിയമങ്ങളെയെല്ലാം ലംഘിച്ചുകൊണ്ടുള്ള ഒരു വ്യാജപരസ്യം. മറ്റ് സംസ്ഥാനങ്ങളിലൊക്കെ ചെലവഴിച്ച് കഴിഞ്ഞതിനുശേഷമാകണം മലയാളക്കരയിലും ഇങ്ങനെയൊന്ന് വിറ്റഴിക്കാൻ പതാഞ്ജലിയുടെ ശ്രമം. ഇത് മനുഷ്യൻറെ സാധാരണ ബോധത്തെ ചോദ്യം ചെയ്യുന്ന സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ശാസ്ത്രബോധത്തെ , സയൻറിഫിക് ടെമ്പറിനെ ചോദ്യംചെയ്യുന്ന പരസ്യം.

ഇത്തരം പരസ്യങ്ങൾ കവർന്നെടുക്കുന്നത് ആയിരക്കണക്കിന് ജീവനുകൾ. കൊളസ്ട്രോളിന് മരുന്ന് കഴിക്കുന്നത് കൊളസ്ട്രോൾ ലെവൽ കുറഞ്ഞ തോതിൽ നില നിർത്തുന്നതിന് മാത്രമല്ല മറിച്ച് രക്ത രക്തധമനികളിലെ എന്റൊതീലിയൽ ഡാമേജ് കുറയ്ക്കുവാനും കൂടിയാണ് എന്നറിയാൻ പതാഞ്ജലിയോട് അഭ്യർത്ഥന.

അതുകൊണ്ടുതന്നെ ഹാർട്ട് അറ്റാക്ക് ,സ്ട്രോക്ക് തുടങ്ങി മനുഷ്യനെ കൊന്നൊടുക്കുന്ന പല അസുഖങ്ങളെയും തടഞ്ഞു നിർത്തും ഈ കൊളസ്ട്രോൾ കുറയ്ക്കുന്ന മരുന്നുകൾ, ആസ്പിരിൻ പോലെയുള്ള ഗുളികകൾ രക്തം കട്ടപിടിക്കാതിരിക്കാൻ സഹായിക്കും അതുവഴി പക്ഷാഘാതവും ഹൃദയാഘാതവും തടയും. 

ആസ്പിരിൻ ടാബ്ലറ്റ് വില 1 രൂപ കൊളസ്ട്രോൾ കുറയ്ക്കുന്ന മരുന്നിനും ഏതാണ്ട് അതേ വില ഈ പതഞ്ജലിയുടെ അത്ഭുതം മരുന്നോ ഒന്ന് ചോദിച്ചു നോക്കൂ, തലകറങ്ങി വീഴും വില കിട്ടാൻ. ഇത്തരം പരസ്യങ്ങളിൽ നിയന്ത്രിക്കുവാൻ 1954ലെ മേൽപ്പറഞ്ഞ നിയമം പോര എന്നുള്ളത് ഒരു വസ്തുതയാണ്  നിയമം അവിടെ നിൽക്കട്ടെ.

സ്വന്തം സാമാന്യബോധത്തെ, സാമാന്യബുദ്ധിയെ, ചോദ്യം ചെയ്യുന്ന ഇത്തരം പരസ്യങ്ങളെ വലിച്ചു കീറി ചവറ്റുകുട്ടയിലിടണം ഇല്ലെങ്കിൽ ചിതയിൽ പോകുന്നത് ആയിരക്കണക്കിന് ജീവനുകൾ. ഡോ സുൽഫി നൂഹു. ഐ എം എ കേരള ഘടകം നിയുക്ത സംസ്ഥാന പ്രസിഡൻറ്. സമൂഹ മാധ്യമ വിഭാഗം ചെയർമാൻ, ഐ എം എ കേരള.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (6 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (6 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (6 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (7 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (7 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (8 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (8 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (8 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (9 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (9 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (9 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (9 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (9 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (9 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (9 hours ago)

Malayali Vartha Recommends