Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുക്രെയിനില്‍ നിന്ന് 154 മലയാളി വിദ്യാര്‍ഥികളെക്കൂടി നാട്ടില്‍ എത്തിച്ചു! ഇതുവരെ നാട്ടില്‍ എത്തിചേർന്നത് 398 മലയാളി വിദ്യാര്‍ഥികള്‍, നെടുമ്പാശ്ശേരിയിൽ നിന്നും വിദ്യാര്‍ഥികളെ സ്വദേശങ്ങളിലെത്തിക്കാന്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ കാസര്‍കോടേയ്ക്കും തിരുവനന്തപുരത്തേക്കും പ്രത്യേക ബസുകള്‍

02 MARCH 2022 11:27 PM IST
മലയാളി വാര്‍ത്ത

യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ രക്ഷിക്കാനുള്ള തുടർന്നുകൊണ്ടിരിക്കുകയാണ്.
154 മലയാളി വിദ്യാര്‍ഥികള്‍കൂടി യുക്രൈനിൽ നിന്നും രാജ്യത്തേക്കു മടങ്ങിയെത്തി. ഇവരടക്കം 'ഓപ്പറേഷന്‍ ഗംഗ' രക്ഷാദൗത്യം ആരംഭിച്ചതിനു ശേഷം ഇതുവരെ ആകെ 398 മലയാളി വിദ്യാര്‍ഥികള്‍ നാട്ടില്‍ എത്തിചേർന്നത്.

രക്ഷാദൗത്യം പുരോഗമിക്കുന്നതിനുസരിച്ചു കൂടുതലായി വിദ്യാര്‍ഥികള്‍ എത്തുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള ഇവരുടെ യാത്ര വേഗത്തിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് പ്രത്യേക ചാര്‍ട്ടേഡ് വിമാനം ഒരുക്കിയിരുന്നു. ഇതില്‍ 170 വിദ്യാര്‍ഥികള്‍ 2 ന് രാത്രി 8.20 ഓടെ കൊച്ചി വിമാനത്താവളത്തില്‍ എത്തും. ചൊവ്വാഴ്ച രാത്രി ഡല്‍ഹിയിലെത്തി കേരള ഹൗസില്‍ വിശ്രമിക്കുകയായിരുന്ന 36 വിദ്യാര്‍ഥികളും ഇന്ന് രാവിലെ എത്തിയ 134 വിദ്യാര്‍ഥികളും അടങ്ങുന്നതാണ് ഈ വിമാനത്തിലുള്ള സംഘം. നെടുമ്പാശ്ശേരിയിൽ നിന്നും വിദ്യാര്‍ഥികളെ സ്വദേശങ്ങളിലെത്തിക്കാന്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ കാസര്‍കോടേയ്ക്കും തിരുവനന്തപുരത്തേക്കും പ്രത്യേക ബസുകള്‍ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഡല്‍ഹിയില്‍ എത്തിയവരില്‍ ഏഴു പേരെ 6.55നുള്ള ഇന്‍ഡിഗോ ഫ്‌ളൈറ്റില്‍ കൊച്ചിയിലേക്കും രണ്ടു പേരെ 6.55നുള്ള ഇന്‍ഡിഗോ ഫ്‌ളൈറ്റില്‍ കണ്ണൂരേയ്ക്കും അയച്ചു. അഞ്ചു പേരെ 8.10നുള്ള എയര്‍ ഏഷ്യ ഫ്‌ളൈറ്റിലും അഞ്ചു പേരെ 10.45നുള്ള ഇന്‍ഡിഗോ ഫ്‌ളൈറ്റില്‍ തിരുവനന്തപുരത്തേക്കും അയക്കും. ഇവരടക്കം ഡല്‍ഹിയിലും മുംബൈയിലുമായി ഇതുവരെ എത്തിയ 395 പേരെയും നാട്ടിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മൂന്നു പേര്‍ കേരളത്തിനു പുറത്തുള്ളവരാണ്. ഇതില്‍ ഒരാള്‍ ഡല്‍ഹിയിലും ഒരാള്‍ മുംബൈയിലും സ്ഥിരതാമസമാക്കിയവരാണ്. ഒരാള്‍ ഡല്‍ഹിയില്‍നിന്ന് അബുദബിയിലെ മാതാപിതാക്കളുടെയടുത്തേക്കു മടങ്ങി.

ബുക്കാറെസ്റ്റില്‍നിന്ന് ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ വിമാനമടക്കം നാലു വിമാനങ്ങള്‍കൂടി ഇന്നു ഡല്‍ഹിയില്‍ എത്തുന്നുണ്ട്. നാളെയും എട്ടു ഫ്‌ളൈറ്റുകള്‍ പോളണ്ട്, ഹംഗറി, റൊമാനിയ, സ്ലോവാക്യ എന്നിവിടങ്ങളില്‍ നിന്നു ഡല്‍ഹിയിലേക്കും മുംബൈയിലേക്കും സര്‍വീസ് നടത്തുമെന്നാണ് അറിയിപ്പ്. ഈ വിമാനങ്ങളിലെത്തുന്ന എല്ലാ മലയാളി വിദ്യാര്‍ഥികളേയും അതിവേഗത്തില്‍ കേരളത്തിലെക്കെത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും എയര്‍പോര്‍ട്ടില്‍ സജ്ജമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും...  (24 minutes ago)

  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്  (35 minutes ago)

കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കൽ ആരംഭിച്ചു....  (43 minutes ago)

രഹസ്യങ്ങൾ സൂക്ഷിക്കുക: ഈ 2 രാശിക്കാർക്ക് പണി കിട്ടാൻ സാധ്യത!  (1 hour ago)

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി....  (1 hour ago)

ബഹിരാകാശ മനുഷ്യദൗത്യത്തിനുള്ള ഗഗൻയാൻ പേടകത്തിന്റെ അഞ്ചാമത്തെ പാരച്യൂട്ട് പരീക്ഷണവും വിജയം  (1 hour ago)

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി ...  (1 hour ago)

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (6 hours ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (6 hours ago)

അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്  (6 hours ago)

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം  (7 hours ago)

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (7 hours ago)

കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു  (7 hours ago)

ഡല്‍ഹിയില്‍ കേരളത്തിന്റെ എംപിമാര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഡോക്ടറുടെ പരിചയക്കുറവില്‍ ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്  (7 hours ago)

Malayali Vartha Recommends