Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബൈക്ക് ലോറിയ്ക്കടിയില്‍ പെട്ട് തീപിടിച്ച് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം... ബൈക്കിനു പിറകിലിരുന്ന സഹപാഠി ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

03 MARCH 2022 06:53 AM IST
മലയാളി വാര്‍ത്ത

ബൊലേറോ ജീപ്പിലിടിച്ച ബൈക്ക് പിന്നാലെ വന്ന ചരക്കുലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ത്ഥി ദാരുണമായി മരിച്ചു. ദേശീയപാതയില്‍ കോരാണി പതിനെട്ടാംമൈല്‍ രേവതി ആഡിറ്റോറിയത്തിനു സമീപം ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം.


ആറ്റിങ്ങല്‍ തച്ചൂര്‍ക്കുന്ന് ഷീജ ഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന പത്മകുമാര്‍(വേണു)-സിന്ധു ദമ്പതികളുടെ ഏക മകന്‍ വിശാലാണ് (19) മരിച്ചത്. ബൈക്കിനു പിറകിലിരുന്ന സഹപാഠി ആറ്റിങ്ങല്‍ ഫൈവ് റോസ് വില്ലയില്‍ ഷാജുവിന്റെ മകന്‍ ആസിഫ് (19) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍.



കൂട്ടുകാരായ വിശാലും ആസിഫും ഒരു ബൈക്കിലാണ് എല്ലാ ദിവസവും കോളേജില്‍ പോകുന്നത്. വിശാല്‍ ഇന്നലെ ബൈക്കുമായി ആസിഫിന്റെ വീട്ടിലെത്തി ബൈക്ക് അവിടെ വച്ചശേഷം ആസിഫിന്റെ ബൈക്കിലാണ് കോളേജിലേക്കു പോയത്. വിശാലാണ് പള്‍സര്‍ ബൈക്ക് ഓടിച്ചിരുന്നത്.


ലോറിയും ബൈക്കും പൂര്‍ണമായി കത്തിനശിച്ചു. കഴക്കൂട്ടം മരിയന്‍ എന്‍ജിനിയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥികളാണ് ഇരുവരും. വിശാലും ആസിഫും സഞ്ചരിച്ചിരുന്ന ബൈക്ക് ചരക്കുലോറിയെ ഓവര്‍ടേക്ക് ചെയ്ത് കയറുമ്പോള്‍ എതിരേ വന്ന ബൊലേറോ ഇടിക്കുകയായിരുന്നു.



വിശാലിന്റെ ദേഹത്തുകൂടി ലോറിയുടെ ടയര്‍ കയറിയിറങ്ങി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. റോഡിലേക്കു തെറിച്ചുവീണാണ് ആസിഫിന് പരിക്കേറ്റത്. ലോറിയുടെ മുന്‍ ചക്രത്തില്‍ കുരുങ്ങി 10 മീറ്ററോളം ടാറില്‍ ഉരഞ്ഞുനീങ്ങിയ ബൈക്കില്‍നിന്ന് പെട്രോള്‍ ചോര്‍ന്നാണ് തീപിടിച്ചത്. ബൈക്ക് ടാറില്‍ ഉരസിയുണ്ടായ തീപ്പൊരിയില്‍ നിന്ന് പെട്രോളിലേക്ക് തീവ്യാപിച്ച് ബൈക്കാണ് ആദ്യം കത്തിയത്.


പെട്ടെന്ന് ലോറിയിലേക്കും തീ പടര്‍ന്നു. ബൈക്കില്‍ ഇടിച്ച ബൊലേറോ നിറുത്താതെ പോയി. തീ പടരുന്നതിനിടയിലാണ് ഡ്രൈവര്‍ സുജിത് ലോറി നിറുത്തിയത്. താഴെയിറങ്ങുമ്പോഴേക്കും തീ ആളിപ്പടര്‍ന്നു. വിവരം അറിഞ്ഞെത്തിയ ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സും പൊലീസും ഏറെ പരിശ്രമിച്ചാണ് തീ അണച്ചത്.

 



അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ലോറിയില്‍ സാനിറ്റൈസര്‍, മാസ്‌ക്, കോസ്മറ്റിക് ഐറ്റം എന്നിവയായിരുന്നു. ഇവയിലേക്കും തീ ആളിപ്പടര്‍ന്നു. എറണാകുളത്തുനിന്നു സാധനങ്ങളുമായി തിരുവനന്തപുരത്തേക്കു വരികയായിരുന്നു ലോറി. കഴക്കൂട്ടം,തിരുവനന്തപുരം കളിയിക്കാവിള എന്നിവിടങ്ങളിലെ ഹോള്‍ സെയില്‍ സെന്ററില്‍ എത്തിക്കാനുള്ള സാധനങ്ങളായിരുന്നു ലോറിയില്‍.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും...  (23 minutes ago)

  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്  (34 minutes ago)

കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കൽ ആരംഭിച്ചു....  (42 minutes ago)

രഹസ്യങ്ങൾ സൂക്ഷിക്കുക: ഈ 2 രാശിക്കാർക്ക് പണി കിട്ടാൻ സാധ്യത!  (1 hour ago)

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി....  (1 hour ago)

ബഹിരാകാശ മനുഷ്യദൗത്യത്തിനുള്ള ഗഗൻയാൻ പേടകത്തിന്റെ അഞ്ചാമത്തെ പാരച്യൂട്ട് പരീക്ഷണവും വിജയം  (1 hour ago)

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി ...  (1 hour ago)

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (6 hours ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (6 hours ago)

അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്  (6 hours ago)

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം  (7 hours ago)

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (7 hours ago)

കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു  (7 hours ago)

ഡല്‍ഹിയില്‍ കേരളത്തിന്റെ എംപിമാര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഡോക്ടറുടെ പരിചയക്കുറവില്‍ ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്  (7 hours ago)

Malayali Vartha Recommends