കണ്ണുതള്ളി അമേരിക്ക... തീവ്ര യുദ്ധം നടക്കുന്ന യുക്രെയ്‌നില്‍ നിന്നും ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ റഷ്യ സഹായിക്കും; ഇന്ത്യക്കാരെ റഷ്യന്‍ സൈന്യം ഒഴിപ്പിക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനും തമ്മില്‍ നടന്ന ടെലിഫോണ്‍ ചര്‍ച്ചയില്‍ തീരുമാനം

ഇന്ത്യയും റഷ്യയും തമ്മിലുള്ള ശക്തമായ ബന്ധം പുറത്തായി. നരേന്ദ്ര മോദിയുടെ മനസ് വായിച്ച് റഷ്യ. യുക്രെയ്‌നിലെ യുദ്ധമേഖലകളില്‍ നിന്ന് ഇന്ത്യക്കാരെ റഷ്യന്‍ സൈന്യം ഒഴിപ്പിക്കും. ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനും തമ്മില്‍ നടന്ന ടെലിഫോണ്‍ ചര്‍ച്ചയിലാണ് തീരുമാനം.
ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനും യുദ്ധമേഖലകളില്‍ നിന്ന് അവരെ പുറത്തെത്തിക്കാനും സൈന്യത്തിനു നിര്‍ദേശം നല്‍കിയതായി പുട്ടിന്‍ അറിയിച്ചു. ഹര്‍കീവില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ അടിയന്തരമായി സുരക്ഷിതമാര്‍ഗത്തിലൂടെ റഷ്യയിലെത്തിച്ച് ഇന്ത്യയിലേക്ക് അയയ്ക്കാനാണ് നീക്കം.
ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുക്രെയ്ന്‍ സൈന്യം ബന്ദികളാക്കിയിരിക്കുകയാണെന്നും അവരെ മനുഷ്യകവചമായി ഉപയോഗിച്ചേക്കാമെന്നും റഷ്യ ആരോപിച്ചു. ഹര്‍കീവില്‍ കുടുങ്ങിയവര്‍ എത്രയും വേഗം പുറത്തുകടക്കണമെന്ന ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് അടിയന്തര ഇടപെടലിനായി മോദി പുട്ടിനെ വിളിച്ചത്. 4 മണിക്കൂറിനകം നഗരം വിടാനും വാഹനങ്ങളൊന്നും കിട്ടുന്നില്ലെങ്കില്‍ നടന്നു പോകാനുമായിരുന്നു നിര്‍ദേശം. രണ്ടായിരത്തോളം വിദ്യാര്‍ഥികളാണു ഹര്‍കീവിലുള്ളത്.
അതേസമയം യുക്രെയ്‌നിനു പിന്നാലെ മോള്‍ഡോവയെയും റഷ്യ വിഴുങ്ങുമെന്ന അഭ്യൂഹം ശക്തമായി. വ്‌ലാഡിമിര്‍ പുട്ടിനു കലവറയില്ലാതെ പിന്തുണ നല്‍കുന്ന ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോ ഇക്കാര്യം സൂചിപ്പിച്ചതായാണ് വാര്‍ത്തകള്‍. യുദ്ധം നടക്കുന്ന സ്ഥലങ്ങള്‍, ആക്രമണരീതികള്‍ എന്നിവ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഒരു ഭൂപടത്തിനു മുന്നില്‍നിന്ന് ലുകാഷെങ്കോ വിശദീകരിക്കുന്ന ചിത്രവും വിഡിയോയും ആണു പുറത്തുവന്നത്. ഇതില്‍ അടുത്തതായി മോള്‍ഡോവ പിടിച്ചെടുക്കും എന്നാണു സൂചിപ്പിക്കുന്നത്.
റുമാനിയയുടെയും യുക്രെയ്‌നിന്റെയും ഇടയിലുള്ള ചെറിയ രാജ്യമാണ് മുന്‍ സോവിയറ്റ് റിപ്പബ്ലിക് ആയ മോള്‍ഡോവ. മെഡിക്കല്‍ വിദ്യാഭ്യാസത്തിനു പേരുകേട്ട ഇവിടെ ആയിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികളുണ്ട്.
യുക്രെയ്‌നിനെ നാലായി വിഭജിച്ചതായാണു ഭൂപടത്തില്‍ കാണുന്നത്. തെക്കന്‍ യുക്രെയ്‌നില്‍ നിന്നു മോള്‍ഡോവയിലേക്കു പ്രവേശിക്കുന്ന കാര്യമാണു ലുകാഷെങ്കോ സംസാരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. യുക്രെയ്‌നിനെ വടക്കന്‍ ഭാഗത്തുകൂടി ആക്രമിക്കാന്‍ ബെലാറൂസിന്റെ പ്രദേശം ലുകാഷെങ്കോ വിട്ടുകൊടുത്തിരുന്നു. റഷ്യ ഇതുവരെ നടത്തിയ ആക്രമണങ്ങളെപ്പറ്റിയും വിഡിയോയില്‍ പറയുന്നു. ഇനിയും ചില സ്ഥലങ്ങള്‍ ആക്രമിക്കുമെന്നും പറയുന്നു. അതിലൊന്ന് മോള്‍ഡോവയെന്നാണു സൂചനകള്‍.
അതേസമയം റഷ്യയുടെ രൂക്ഷ ആക്രമണം നടക്കുന്ന കിഴക്കന്‍ യുക്രെയ്‌നിലെ ഹര്‍കീവില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നേരിടുന്നത് കൊടും ദുരിതം. ചുറ്റും മിസൈലുകള്‍ വീഴുന്ന പ്രദേശത്ത് ശ്വാസമടക്കിപ്പിടിച്ചു കഴിയുകയാണ് ആയിരങ്ങള്‍. ഏതുവിധേനയും ഹര്‍കീവിനു പുറത്തുകടക്കാനുള്ള വഴി തേടി ഭൂഗര്‍ഭ മെട്രോയുടെ തുരങ്കത്തിലൂടെ മണിക്കൂറുക!ള്‍ അവര്‍ ഇന്നലെ നടന്നു. ഹര്‍കീവില്‍ പോരാട്ടം രൂക്ഷമായതോടെയാണു തുരങ്കത്തിലൂടെ എത്താനാവുന്ന റെയില്‍വേ സ്‌റ്റേഷനിലേക്ക് രാവിലെ പുറപ്പെട്ടത്.
പോളണ്ട് അതിര്‍ത്തിയോടു ചേര്‍ന്നുള്ള ലീവിലേക്കുള്ള ട്രെയിന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലെത്തിയ വിദ്യാര്‍ഥികള്‍ പക്ഷേ, നിരാശരായി. 2 ട്രെയിനുകള്‍ എത്തിയെങ്കിലും തിരക്കു മൂലം കയറാന്‍ കഴിഞ്ഞില്ല. കൊടും തണുപ്പില്‍ പകല്‍ മുഴുവന്‍ തുറസ്സായ സ്‌റ്റേഷനില്‍ കഴിയവേയാണ്, 11, 12 കിലോമീറ്റര്‍ അകലെ പെസോച്ചിന്‍, ബബായ്, ബെസ്‌ല്യുഡിവ്ക എന്നിവിടങ്ങളിലേക്ക് എത്താന്‍ ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശമെത്തിയത്. ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള പ്രദേശത്തുകൂടി എങ്ങനെ നടന്നുപോകുമെന്ന വിദ്യാര്‍ഥികളുടെ ചോദ്യത്തിന് എംബസിക്ക് ഉത്തരമില്ല.
https://www.facebook.com/Malayalivartha
























