പാര്‍ട്ടിയിലെ കുടിപ്പകയുടെ ഇരയാണ് വെഞ്ഞാറമ്മൂട് കേസില്‍ കൊല്ലപ്പെട്ട യുവാക്കൾ; കൊലക്കേസ് ശരിയാംവണ്ണം അന്വേഷിച്ചാല്‍ പ്രതിസ്ഥാനത്ത് വരിക സിപിഎമ്മിലെ ഉന്നതരാകും; കൊലപാതകത്തിന് പിന്നിലുളളവരെ കണ്ടെത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനയില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടണം; മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍

വെഞ്ഞാറമ്മൂട്ടില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ കൊലയ്‌ക്ക് പിന്നില്‍ സിപിഎം ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. മുന്‍ എല്‍സി സെക്രട്ടറി, എംഎല്‍എയുടെ മകനും സിപിഎം നേതാവുമായുളള പ്രശ്‌നമാണ് കൊലയിലേക്ക് നയിച്ചതെന്ന് ആരോപിച്ചിരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു സുധാകരന്റെ പ്രതികരണം.
പാര്‍ട്ടിയിലെ കുടിപ്പകയുടെ ഇരയാണ് വെഞ്ഞാറമ്മൂട് കേസില്‍ കൊല്ലപ്പെട്ട യുവാക്കളെന്ന് കോണ്‍ഗ്രസ് അന്നുതന്നെ ഉന്നയിച്ചതാണെന്നും കെ.സുധാകരന്‍ പറഞ്ഞു. കൊലക്കേസ് ശരിയാംവണ്ണം അന്വേഷിച്ചാല്‍ പ്രതിസ്ഥാനത്ത് വരിക സിപിഎമ്മിലെ ഉന്നതരാകും. കൊലപാതകത്തിന് പിന്നിലുളളവരെ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി മുന്‍പ് വ്യക്തമാക്കിയിരുന്നു. ഈ പ്രസ്‌താവനയില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ സിബിഐ അന്വേഷണം മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും ഇതിന് ധൈര്യമുണ്ടോയെന്നും സുധാകരന്‍ വെല്ലുവിളിച്ചു.
സിപിഎമ്മിന്റെ ഭീഷണിയും സമ്മര്‍ദ്ദവും കാരണം പൊലീസ് അവരുടെ തിരക്കഥയനുസരിച്ചാണ് പ്രതികളെ കണ്ടെത്തിയതെന്ന് സുധാകരന്‍ പറഞ്ഞു. കൊലപാതകികള്‍ക്കും അക്രമികള്‍ക്കും അഭയംനല്‍കുന്ന പ്രസ്ഥാനമായി സിപിഎം മാറിയെന്നും കേസില്‍ രക്തസാക്ഷികളെ കിട്ടിയത് ആഘോഷമാക്കി സിപിഎം സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. 2020 തിരുവോണ നാളിലാണ് വെഞ്ഞാറമ്മൂട്ടില്‍ ഇരട്ടകൊലപാതകം നടന്നത്. ഹഖ് മുഹമ്മദ്, മിഥിലാജ് എന്നീ സിപിഎം പ്രവര്‍ത്തകരാണ് അന്ന് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha






















