നിർത്തിവച്ചിരുന്ന സംസ്ഥാന പര്യടനം വീണ്ടും തുടങ്ങാനൊരുങ്ങി തമിഴകം വെട്രി കഴകം..ഡിസംബർ ആദ്യവാരം പൊതുയോഗം.. അപേക്ഷ സേലം പൊലീസിന് ടിവികെ നൽകി..

വീണ്ടും പൊതുമധ്യത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടൻ വിജയ് . കരൂരിൽ നടന്ന ദുരന്തത്തിന് പിന്നാലെ താരത്തെ അധികം വേദികളിൽ ഒന്നും കണ്ടിട്ടില്ലായിരുന്നു ഇപ്പോഴിതാ വീണ്ടും വിജയ് രംഗത്തേക്ക്. തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിന് പിന്നാലെ നിർത്തിവച്ചിരുന്ന സംസ്ഥാന പര്യടനം വീണ്ടും തുടങ്ങാനൊരുങ്ങി തമിഴകം വെട്രി കഴകം (ടിവികെ). ഡിസംബർ ആദ്യവാരം പൊതുയോഗം നടത്താനാണ് നടനും ടിവികെ അദ്ധ്യക്ഷനുമായ വിജയ്‌യുടെ നീക്കമെന്നാണ് റിപ്പോർട്ട്.
രണ്ട് ജില്ലകളിൽ രണ്ട് യോഗങ്ങൾ വീതമായിരിക്കും നടത്തുക.സേലത്ത് മൂന്ന് സ്ഥലങ്ങൾ ടിവികെ നിർദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അപേക്ഷ സേലം പൊലീസിന് ടിവികെ നൽകി. ഡിസംബർ നാലിന് സേലത്ത് പൊതുയോഗം നടത്താനാണ് നിലവിലെ നീക്കം. ആഴ്ചയിൽ നാല് യോഗം വീതമാണ് ഉണ്ടാകുക. ബുധനാഴ്ചയും ശനിയാഴ്ചയും യോഗങ്ങൾ നടത്താനാണ് ആലോചന.സെപ്തംബർ 27നായിരുന്ന കരൂർ ദുരന്തം.
വിജയ് നയിച്ച റാലി നാമക്കലിൽ നിന്നും കരൂരിൽ എത്തിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 41 പേർ മരിച്ചിരുന്നു. പിന്നാലെ വലിയ വിമർശനം ഉയരുകയും വിജയ് പര്യടനം നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞമാസം വിജയ് മരിച്ചവരുടെ ആശ്രിതരെ കണ്ട വിജയ് അവരുടെ ചികിത്സാ ചെലവുകൾ, വിദ്യാഭ്യാസ ചെലവുകൾ മുതലായവ വഹിക്കുമെന്ന് അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























