Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ആഗോള സംരംഭങ്ങള്‍ക്ക് കരുത്തേകാന്‍ എഐ അധിഷ്ഠിത'മെമ്മോ' പ്‌ളാറ്റ്‌ഫോമുമായി കൊച്ചിയിലെ ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്...

20 NOVEMBER 2025 05:28 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയിലേക്ക് വളരാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ലക്ഷ്യമിടണമെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍

ഹഡില്‍ ഗ്ലോബല്‍ 2026-ല്‍ കേരളത്തിലെ നാല് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജിടെക് നിക്ഷേപകരുടെ പിന്തുണ: ചെക്ക് മേറ്റ് പിച്ച് സെഷനില്‍ താല്‍പര്യപത്രങ്ങള്‍ കൈമാറി...

ഓഹരി വിപണിയിൽ നേട്ടം.... സെൻസെക്‌സ് 600ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 25,000 എന്ന നിലവാരത്തിന് മുകളിൽ വ്യാപാരം

സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലെ നേട്ടങ്ങളെ കേരളം ആഗോളതലത്തില്‍ വിപുലീകരിക്കും: മുഖ്യമന്ത്രി; ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് 'ഹഡില്‍ ഗ്ലോബല്‍ 2026' ന് കോവളത്ത് തുടക്കം...

നൂതനത്വം, സംരംഭകത്വം- വിസ്മയക്കാഴ്ചകളുമായി ഹഡില്‍ ഗ്ലോബല്‍ പ്രദര്‍ശനങ്ങള്‍...

ആഗോള സംരംഭങ്ങള്‍ക്ക് കരുത്തേകാന്‍ എഐ അധിഷ്ഠിത 'മെമ്മോ' പ്‌ളാറ്റ്‌ഫോം പുറത്തിറക്കി കൊച്ചിയിലെ തദ്ദേശീയ സോഫ്ട്‌വെയര്‍ ടീമായ ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്. എഐ അധിഷ്ഠിത ഇന്റലിജന്റ് ഓട്ടോമേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ മുന്‍നിര 60 പ്രൊഫഷണല്‍ സര്‍വീസ് ടീമുകളില്‍ ഒന്നെന്ന ബഹുമതി സ്വന്തമാക്കി മുന്നേറുകയാണ് ഇതിനു പിന്നിലുള്ള 15 ഓട്ടോമേഷന്‍ എഞ്ചിനീയര്‍മാരടങ്ങുന്ന സംഘം.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അമേരിക്കയിലും യൂറോപ്പിലുമായി 300 ലധികം എന്റര്‍പ്രൈസ് ഓട്ടോമേഷന്‍ സൊല്യൂഷനുകളും ആഗോളതലത്തില്‍ 250-ലേറെ ക്ലയന്റുകള്‍ക്ക് സേവനങ്ങളും ഈ ഗ്രൂപ്പ് ഒരുക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള സ്ഥാപനങ്ങള്‍ക്ക് എഐയുടെ കരുത്ത് ഉപയോഗിച്ച് കാര്യക്ഷമത വര്‍ധിപ്പിക്കുന്നതില്‍ ഈ ചെറുസംഘം നിര്‍ണായക പങ്ക് വഹിക്കുന്നു.

ഇതിലൂടെ ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ് മള്‍ട്ടി-ബില്യണ്‍ ഡോളര്‍ മൂല്യമുള്ള മറ്റുള്ള കമ്പനികളെ പിന്തള്ളി മേഖലയിലെ മികച്ച 60 പ്രൊഫഷണല്‍ സര്‍വീസ് പാര്‍ട്ണര്‍മാരില്‍ ഒരാളെന്ന ബഹുമതി കരസ്ഥമാക്കുകയും ചെയ്തു.

ന്യൂയോര്‍ക്കില്‍ ഓഫീസുള്ള കമ്പനി, വിപുലീകരണത്തിന്റെ ഭാഗമായി നാസ്ഡാക് (എന്‍ എ എസ് ഡി എ ക്യു) ഗ്രോത്ത് മാര്‍ക്കറ്റുകളില്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള കൊച്ചി ആസ്ഥാനമായ ആദ്യ എഐ ഉത്പന്ന കമ്പനിയാകാന്‍ ലക്ഷ്യമിടുന്നു.

വളര്‍ച്ചാ മൂലധനം ഉറപ്പാക്കുന്നതിനായി മറ്റ് ക്യാപിറ്റല്‍ മാര്‍ക്കറ്റുകളെയും പരിഗണിക്കുന്നതായും 2025 അവസാനത്തോടെ ഒരു മില്യണ്‍ ഡോളറിലധികം ആനുവല്‍ റിക്കറിങ് റവന്യൂ സ്വന്തമാക്കുന്നതിന് വേണ്ടിയുള്ള ഉപഭോക്തൃ സമാഹരണം യൂറോപ്യന്‍ യൂണിയന്‍, യുഎസ് വിപണികളില്‍ കൂടി ശക്തമാക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും സിഇഒ ആരോമല്‍ ജയരാജ് ഷിക്കി പറഞ്ഞു.

കമ്പനി ഇപ്പോള്‍ ലഘുവായതും കുറഞ്ഞ ചെലവില്‍ പ്രവര്‍ത്തിക്കുന്നതുമായ ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് (എജിഐ) എന്ന ഫ്രെയിംവര്‍ക്ക് അവതരിപ്പിക്കുന്നു. ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് എഐ സഹായത്തോടെ മനുഷ്യസാന്നിധ്യം ഇല്ലാതെ തന്നെ ചെലവ് കുറഞ്ഞ ബിപിഒ കള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. എഐ അധിഷ്ഠിത ഡിജിറ്റല്‍ സേവനങ്ങള്‍ സുഗമമാക്കുന്നതിനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ഇതുവഴി സാധിക്കുമെന്നതാണ് വിപ്ലവകരമായ നേട്ടം. ഇത് പൂര്‍ണ്ണമായും സൗജന്യമാണന്നതാണ് മറ്റൊരു പ്രത്യേകത.

ഉയര്‍ന്ന സാമ്പത്തിക നിക്ഷേപം ആവശ്യമുള്ള പരമ്പരാഗത എഐ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വ്യത്യസ്തമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ് തങ്ങളുടെ സാങ്കേതികവിദ്യ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വരെ സൗജന്യമായി ലഭ്യമാക്കുന്നു.

ചെലവേറിയതും സങ്കീര്‍ണ്ണവുമായ എഐ സൊല്യൂഷനുകള്‍ നിറഞ്ഞ വ്യവസായത്തില്‍ ഓട്ടോമേഷനിലൂടെ പരിവര്‍ത്തനം സൃഷ്ടിക്കുക എന്ന വ്യക്തമായ കാഴ്ചപ്പാടോടു കൂടിയാണ് കമ്പനി യാത്ര തുടങ്ങിയതെന്ന് സിഇഒ പറഞ്ഞു.

എല്ലാ സ്ഥാപനങ്ങള്‍ക്കും എഐ അധിഷ്ഠിത ഡിജിറ്റല്‍ മാറ്റത്തിന്റെ ഗുണം ലഭിക്കണം എന്നതാണ് കമ്പനിയുടെ ലക്ഷ്യം. വലിയ ചെലവില്ലാതെ തന്നെ ഇന്റലിജന്റ് ഓട്ടോമേഷന്‍ ഉപയോഗിക്കാനാകണം. സഹായം ആവശ്യമുള്ളപ്പോള്‍ സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തിലുള്ള സപ്പോര്‍ട്ട് മോഡല്‍ നല്‍കാനാണ് ശ്രമം. ഇതുവഴി കമ്പനികള്‍ക്ക് വിദഗ്ധരുടെ പിന്തുണ ലഭിക്കും. വന്‍കിട കോര്‍പ്പറേറ്റുകളുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്ത് എഐ നവീകരണം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്ന കാഴ്ചപ്പാടാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ ചട്ടക്കൂടിന്റെ സഹായത്തോടെ സ്ഥാപനങ്ങള്‍ക്ക് എഐ അധിഷ്ഠിത കോ-വര്‍ക്കേഴ്‌സിനെ വിന്യസിക്കുന്നതിനും ടെസ്റ്റ് ചെയ്യുന്നതിനും സാധിക്കുന്നു. സങ്കീര്‍ണ്ണമായ ജോലികള്‍ ചെയ്യുന്നതിനും ആവര്‍ത്തന ജോലികള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിനും പുറമേ, ഉപഭോക്തൃ സേവനം, ലോജിസ്റ്റിക്‌സ്, ഇന്റേണല്‍ ഓപ്പറേഷന്‍സ് എന്നിവ കാര്യക്ഷമമാക്കാനും സാധിക്കും.

സൗജന്യമായി ഉപയോഗിക്കാവുന്ന എജിഐ ഫ്രെയിംവര്‍ക്കും സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തിലുള്ള വരുമാന മാതൃകയും ചേര്‍ന്ന് ലോകമെമ്പാടുമുള്ള സംരംഭങ്ങള്‍ക്ക് വേഗത്തില്‍ സ്വീകരിക്കുന്ന ഒരു സാങ്കേതിക പരിഹാരമായി മാറുമെന്നാണ് പ്രതീക്ഷ. എല്ലാവര്‍ക്കും വിജയം സാധ്യമാക്കാന്‍ കഴിയുമ്പോഴാണ് എഐ വാണിജ്യവത്കരണത്തിന് പുതിയ തുടക്കം കുറിക്കാനാകുന്നത്.

ചെറിയ സംഘമായി തുടങ്ങി ആഗോള തലത്തില്‍ തരംഗം സൃഷ്ടിക്കാന്‍ കഴിഞ്ഞ ഈ ടീമിന്റെ വിജയം സാങ്കേതിക മികവിനും ദൃഢനിശ്ചയത്തിനും ധീരമായ കാഴ്ചപ്പാടിനുമുള്ള അംഗീകാരം കൂടിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?  (2 hours ago)

ക്രിംസൺ പിയർ ആരംഭിച്ചു; നടൻ സിദ്ധിഖ് സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം!!!!  (2 hours ago)

നായകനായി സണ്ണി ഡിയോൾ; എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി!!!  (2 hours ago)

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...  (3 hours ago)

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...  (3 hours ago)

ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (3 hours ago)

മുട്ടത്തറയിൽ സ്വകാര്യ പറമ്പിൽ ക്രെയിൻ ഉയർത്തി; വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്തു...  (3 hours ago)

കശ്മീരിൽ ലഷ്കറിന്റെ അവസാന സജീവ പ്രാദേശിക ഭീകരനെയും വധിച്ച് സൈന്യം; പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിന് കീഴടങ്ങാൻ അവസരം നൽകി, ഒടുവിൽ ഏറ്റുമുട്ടലിൽ അന്ത്യം; സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ  (4 hours ago)

അന്ന് പറഞ്ഞത് ഇപ്പോൾ ബാധകമല്ല... പത്മജ വേണുഗോപാൽ വീണ്ടും കോൺഗ്രസിലേക്ക്; ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുന്നു,  (5 hours ago)

 കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

എട്ട് വയസ്സ് പ്രായക്കൂടുതൽ, വിവാഹത്തിന് മുൻപ് വിചിത്രമായൊരു നിർദേശം, ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുമെന്ന് കരുതിയ ബന്ധത്തെ മറ്റൊരു വഴിയിലൂടെ മനോഹരമാക്കി രമ്യ കൃഷ്ണൻ  (5 hours ago)

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് പരാജയം....  (5 hours ago)

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം, യുഎഇ കപ്പലിലെ 11 പേർക്ക് പരിക്ക്, ഒരാളെ കാണാതായി, കുവൈത്തിലെ അമേരിക്കൻ സൈനിക താവളവും ഇറാന്റെ ലക്ഷ്യത്തിൽ, ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി  (5 hours ago)

എല്ലാം മുകളിലൊരാൾ കാണുന്നുണ്ടേ... യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ കുടുക്കാൻ പൊലീസിന്റെ നീക്കം; എല്ലാം സിസിടിവിയിൽ പതിഞ്ഞതോടെ വെട്ടിലായത് ഉന്നത ഉദ്യോഗസ്ഥർ, ഹോട്ടലുടമയും പണി കൊടുത്തു  (6 hours ago)

കല്ലിൽ കെട്ടിത്താഴ്ത്തിയിട്ടും രക്ഷയില്ല! കിണറ്റിൽ നിന്ന് എല്ലാം പൊക്കി പോലീസ്; ഉമറും കാമുകിമാരും കോടതിയിലേക്ക്...  (6 hours ago)

Malayali Vartha Recommends