ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന സംഭവം; മുത്തശ്ശിയുടെ 'കാമുകന്‍' അറസ്റ്റില്‍; പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയിയെ അറസ്റ്റു ചെയ്തത് എറണാകുളം നോര്‍ത്ത് പൊലീസ്; സംഭവത്തിൽ കുട്ടിയുടെ മുത്തശ്ശിക്കു പങ്കുണ്ടോ എന്നറിയുന്നതിന് വിശദമായ ചോദ്യംചെയ്യലിനൊരുങ്ങി അന്വേഷണസംഘം

ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്നു എന്ന പരാതിയില്‍ കുട്ടിയുടെ മുത്തശ്ശിയുടെ കാമുകനെന്ന് സംശയിക്കുന്ന ആള്‍ അറസ്റ്റില്‍.അങ്കമാലി കോട്ടശേരി സ്വദേശി സജീഷിന്‍റെയും ഡിക്സിയുടെയും മകള്‍ നോറ മരിയ ആണ് മരിച്ചത് .
കൊച്ചി കലൂരുള്ള ഹോട്ടലില്‍ മുറിയെടുത്തു താമസിക്കുമ്പോഴാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ മുത്തശ്ശിക്കു സംഭവത്തില്‍ പങ്കുണ്ടോ എന്നറിയുന്നതിന് പൊലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്. പ്രതി പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയിയെ എറണാകുളം നോര്‍ത്ത് പൊലീസ് ആണ് അറസ്റ്റു ചെയ്തത്.
കുഞ്ഞിന്റെ അമ്മയ്ക്കു വിദേശത്താണു ജോലി. അതുകൊണ്ടുതന്നെ കുഞ്ഞിനെ നോക്കാന്‍ മുത്തശ്ശിയെ ഏല്‍പിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് മുത്തശ്ശിയും കുഞ്ഞും ഇയാളും കലൂരിലെ ഹോട്ടലില്‍ മുറിയെടുത്തതെന്ന് പൊലീസ് പറയുന്നു. ചൊവ്വാഴ്ച രാത്രി ഇവര്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നു പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും അന്വേഷണം നടത്തി വരികയുമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്നു സംശയം ഉയര്‍ന്നതോടെയാണ് പൊലീസ് മുത്തശ്ശിയെയും ജോണ്‍ ബിനോയിയേയും ചോദ്യം ചെയ്തത്.
കുഞ്ഞിനെ ഇയാള്‍ ബക്കറ്റില്‍ മുക്കി കൊല്ലുകയായിരുന്നു എന്നാണ് വിവരം. കുഞ്ഞിനെ കൊല്ലുക എന്നത് ലക്ഷ്യമിട്ടാണ് ഇരുവരും ഹോടലില്‍ മുറിയെടുത്തത് എന്ന് സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. മാത്രമല്ല, മുറിയെടുക്കുമ്പോള്‍ ഇവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നതായി ഹോട്ടല്‍ ജീവനക്കാരും മൊഴി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















