ഹോട്ടലില്‍ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം... കുട്ടിയുടെ ദേഹത്ത് മുറിപ്പാടുകള്‍ ഉണ്ടായിരുന്നെന്ന് ഹോട്ടല്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍

കൊച്ചിയിലെ ഹോട്ടലില്‍ കൊല്ലപ്പെട്ട ഒന്നരവയസ്സുകാരിയുടെ ദേഹത്ത് ഹോട്ടലില്‍ നിന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന സമയത്തും മുറിപ്പാടുകള്‍ ഉണ്ടായിരുന്നെന്ന് സംഭവം നടന്ന ദിവസം രാത്രി റിസപ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന്റെ വെളിപ്പെടുത്തല്‍.
ശനിയാഴ്ച രാത്രിയാണ് അങ്കമാലി സ്വദേശിനിയായ സിപ്‌സി (44) മകന്റെ രണ്ടു മക്കള്‍ക്കും ജോണ്‍ ബിനോയിക്കുമൊപ്പം (26) കലൂരിലെ ഹോട്ടലില്‍ മുറിയെടുത്തത്. എല്ലാ ദിവസവും രാത്രി സിപ്‌സി പുറത്ത് പോകുമായിരുന്നെന്നും ചൊവ്വാഴ്ച പുലര്‍ച്ചെ പരിഭ്രാന്തിയോടെയാണ് അവര്‍ തിരിച്ചുവന്നതെന്നും ഹോട്ടല്‍ ജീവനക്കാരന്‍ പറഞ്ഞതായി പുറത്തുവരുന്ന റിപ്പോട്ടില്‍ പറയുന്നു.
'ചൊവ്വാഴ്ച രാത്രി വൈകി ഞാനും ഹോട്ടല്‍ മാനേജരും ലാപ്‌ടോപ്പില്‍ കണക്ക് നോക്കുകയായിരുന്നു. ഇവരുടെ ഒരു ദിവസത്തെ പേയ്‌മെന്റ് പെന്‍ഡിങ് ഉണ്ടെന്ന് ഞാന്‍ മാനേജരോട് പറഞ്ഞു. ആ സമയത്താണ് ഇവര്‍ പുറത്തുനിന്ന് കയറിവരുന്നത്. പേയ്‌മെന്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ കുഞ്ഞിന് സുഖമില്ലെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും തിരിച്ചുവന്നിട്ട് പണം തരാമെന്നും പറഞ്ഞു.'
'കുറച്ച് സമയം കഴിഞ്ഞ് കുഞ്ഞിനെയും തോളിലിട്ട് അവര്‍ തിരിച്ചിറങ്ങി വന്നു. അപ്പോഴാണ് കുട്ടിയുടെ ദേഹത്ത് പോറലോ പൊള്ളലോ ഏറ്റതുപോലുള്ള പാടുകള്‍ കണ്ടത്. അതെന്താണെന്ന് ചോദിച്ചപ്പോള്‍ നേരത്തേ ഉള്ളതാണെന്ന് പറഞ്ഞു. കുട്ടിയെ വേഗം ആശുപത്രിയിലെത്തിക്കാന്‍ പറഞ്ഞ് ഞങ്ങള്‍ അവരെ പറഞ്ഞയച്ചു. പിന്നീടാണ് കുട്ടി മരിച്ചെന്നും മറ്റുമുള്ള വിവരങ്ങളറിഞ്ഞത്' ജീവനക്കാരന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















