വയനാട് ജനവാസ മേഖലയില്‍ കടുവയിറങ്ങി; മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; നാട്ടുകാര്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ്

വയനാട് മാനന്തവാടി കല്ലിയോട്ടെ ജനവാസ മേഖലയില്‍ കടുവയിറങ്ങി. കല്ലിയോട്ട് പള്ളിക്ക് സമീപത്തെ തേയില തോട്ടത്തിലാണ് കടുവയെ നാട്ടുകാര്‍ കണ്ടത്. നോര്‍ത്ത് വയനാട് ഡിഎഫ്‌ഒ ദര്‍ശന്‍ ഘട്ടാനിയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്.
കടുവ സാന്നിധ്യമുള്ളതിനാല്‍ നാട്ടുകാര്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു. മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവ വനത്തിനുള്ളിലേക്ക് കടന്നതായാണ് നിഗമനം.
https://www.facebook.com/Malayalivartha






















