പ്ലസ് ടു പരീക്ഷ തീയതികളില്‍ മാറ്റം; നടപടി ജോയിന്റ് എന്‍ട്രന്‍സ് മെയിന്‍ പരീക്ഷയുടെ പശ്ചാത്തലത്തിൽ

ജോയിന്റ് എന്‍ട്രന്‍സ് മെയിന്‍ പരീക്ഷ (ജെ.ഇ.ഇ) നടക്കുന്ന ദിവസങ്ങളിലെ പ്ളസ് ടു പരീക്ഷകള്‍ മാറ്റി. ഏപ്രില്‍ 18നുള്ള ഇംഗ്ളീഷ് പരീക്ഷ ഏപ്രില്‍ 23ലേക്കും 20നുള്ള ഫിസിക്സ്, ഇക്കണോമിക്സ് പരീക്ഷകള്‍ 26ലേക്കും മാറ്റിഹയര്ക്കെന്ഡറി പരീക്ഷാ വിഭാഗം ഉത്തരവിറക്കി.സമയക്രമത്തില്‍ മാറ്റമില്ല.
ഉന്നത എന്‍ജിനിയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതിനുള്ള ജെ.ഇ.ഇ മെയിന്‍ ഏപ്രില്‍ 16 മുതല്‍ 21 വരെയാണ്. കേരളത്തില്‍ നിന്ന് അറുപതിനായിരത്തോളം കുട്ടികളാണ് ഈ പരീക്ഷ എഴുതുന്നത്.
https://www.facebook.com/Malayalivartha






















