Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഒരു കുഞ്ഞിക്കാല് കണ്ടപ്പോള്‍... വിവാഹിതരായി പത്തിലേറെ വര്‍ഷം കഴിഞ്ഞിട്ടും കുഞ്ഞുങ്ങള്‍ ജനിക്കാതിരുന്നതോടെയാണ് ദത്തെടുക്കാന്‍ തീരുമാനിച്ചത്; പ്രസവിച്ചില്ലെങ്കിലും സ്വന്തം മകനെപ്പോലെ വളര്‍ത്തി; അവസാനം അവന്‍ നല്‍കുന്നത് കണ്ണീരും കൈയ്യും മാത്രം; തുറന്ന് പറഞ്ഞ് മാതാപിതാക്കള്‍

11 MARCH 2022 08:34 AM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കി കൊന്ന ജോണ്‍ ബിനോയ് ഡിക്രൂസിന്റെ വളര്‍ത്തമ്മ പള്ളുരുത്തി കല്ലേക്കാട് വീട്ടില്‍ സ്റ്റാന്‍ലി ഡിക്രൂസിന്റെ ഭാര്യ അല്‍താസ്യ ഡിക്രൂസ് ആകെ സങ്കടത്തിലാണ്. 14 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ദത്തെടുക്കുമ്പോള്‍ ഒരിക്കലും ചിന്തിച്ചില്ല അതൊരു മാരണമാകുമെന്ന്. പ്രസവിച്ചില്ലെന്നേ ഉള്ളൂ.. എന്റെ സ്വന്തം മകനായാണ് വളര്‍ത്തിയതെന്നാണ് കണ്ണീരോടെ അല്‍താസ്യ പറയുന്നത്.

അവളെ ഉപേക്ഷിക്കാന്‍ പലപ്രാവശ്യം ശ്രമിച്ചിട്ടും നടന്നില്ല. കള്ളക്കേസുകളില്‍ കുടുക്കുന്നതാണ് പതിവ്. ഇതു ഭയന്ന് അവനും പിന്‍മാറി. കുറച്ചു കാലമായി രണ്ടു കുഞ്ഞുങ്ങളുമായാണ് നടപ്പ്. ഇത് അവന്റെ കുഞ്ഞാണ് എന്നാണ് പറഞ്ഞിരുന്നത്. നാട്ടുകാരോടും അവന്റെ കുഞ്ഞാണെന്ന് അവള്‍ പറഞ്ഞു. അതു വലിയ അപമാനമായാണ് അവനു തോന്നിയത്.

 

കുഞ്ഞിന്റെ കാര്യം പറഞ്ഞു കേസു കൊടുക്കുമെന്നെല്ലാം ഭീഷണിപ്പെടുത്തിയിരുന്നു. ഇതായിരിക്കും കുഞ്ഞിനെ കൊല്ലാന്‍ കാരണമായതെന്നാണ് കരുതുന്നത്. ചെറിയ കുഞ്ഞുങ്ങളെ അവന് അത്ര ഇഷ്ടമായിരുന്നു എന്നാണ് തോന്നിയിട്ടുള്ളത്. അടുത്ത വീട്ടിലെ കുഞ്ഞെല്ലാം ഇവനെ കണ്ടാല്‍ ദേഹത്തു കൂടി കയറി കടിക്കുകയും ഉമ്മവയ്ക്കുകയുമെല്ലാം ചെയ്യും. അപ്പോള്‍ പിന്നെ എങ്ങനെ ഒരു കുഞ്ഞിനെ ഇങ്ങനെ കൊല്ലാന്‍ പറ്റിയെന്നാണ് ചിന്തിക്കുന്നത്.

കുഞ്ഞിനെ കൊന്നതിനു പിന്നാലെ അവന്‍ വീട്ടില്‍ വന്ന് അമ്മയോട് എനിക്കൊരു കാര്യം പറയാനുണ്ടെന്നു പറഞ്ഞു. എനിക്ക് ജാമ്യമെടുക്കാന്‍ വേണ്ടതെല്ലാം ചെയ്യണം, ഞാനൊരു തെറ്റു ചെയ്തിട്ടുണ്ട്, ചിലപ്പോള്‍ കുറച്ചു ദിവസം അകത്തു കിടക്കും എന്നെല്ലാം പറഞ്ഞു. അവന്റെ കൂട്ടുകാരില്‍ ഒരാള്‍ ഒപ്പമുണ്ടായിരുന്നു. അവനും പറഞ്ഞു ബിനോയ്ക്ക് എന്തോ പറയാനുണ്ടെന്ന്. ഞാന്‍ പറയാന്‍ സമ്മതിച്ചില്ല, നീ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍, ദേ തമ്പുരാന്‍ അവിടെ ഇരിപ്പുണ്ട്. അവിടെ ചെന്നു പറഞ്ഞു കൊള്ളാനാണ് പറഞ്ഞത്. പൊലീസ് വന്നു പറയുമ്പോഴാണ് അവന്‍ ഒരു കുഞ്ഞിനെ കൊന്ന കാര്യമൊക്കെ അറിയുന്നത്. പക്ഷെ പൊലീസ് പറഞ്ഞത് ഞാന്‍ വിളിച്ചു പറഞ്ഞു എന്നാണ്, അതു മനസ് അറിയാത്ത കാര്യമാണെന്നും അല്‍താസ്യ പറയുന്നു.

 



ഞങ്ങള്‍ ഇതെല്ലാം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ്. ഇപ്പോള്‍ ഉണ്ടായ സംഭവങ്ങളിലൊന്നും ഒരു വിഷമവുമില്ല. ഇത് എപ്പോഴെങ്കിലും സംഭവിക്കുമെന്ന് അറിയാമായിരുന്നു. അവന്‍ അവളെയോ അവള്‍ അവനെയോ കൊലപ്പെടുത്തുമെന്നാണു കരുതിയിരുന്നത്. ഒരു കുഞ്ഞിനോട് ഇതു ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. അവന്‍ ചെയ്തതിനുള്ള ശിക്ഷ അനുഭവിക്കണം. ഈ വീട്ടിലേയ്ക്ക് കയറരുതെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ അവനോടു പറഞ്ഞതാണ്. ഉപദ്രവം സഹിക്കാനാവാതെ വന്നപ്പോള്‍ നല്‍കിയ പരാതിയില്‍ അവന്‍ ഈ വീട്ടില്‍ കയറരുതെന്നു കോടതിയുടെ ഉത്തരവുള്ളതാണ്.''

''അവനു 12 വയസ് ആയപ്പോള്‍ തുടങ്ങിയതാണ് ഈ ഉപദ്രവം. സ്വന്തം അച്ഛനും അമ്മയുമല്ല വളര്‍ത്തുന്നത് എന്നറിഞ്ഞപ്പോള്‍ മുതല്‍ സ്വഭാവം പാടേ മാറുകയായിരുന്നു. ബന്ധുക്കളില്‍ ഒരാളാണ് അവനോട് ഇക്കാര്യം പറയുന്നത്. ഇതറിഞ്ഞ അന്നു വീട്ടില്‍ വന്നു സാധനങ്ങള്‍ തല്ലിപ്പൊട്ടിച്ചു. പഴയ വീടായിരുന്നു. അതിന്റെ ഒരു ഭാഗംതന്നെ നശിപ്പിച്ചു. ഇവനോട് ഇതു പറഞ്ഞത് ആരാണ് എന്ന് ഈ അടുത്ത കാലത്താണ് തിരിച്ചറിഞ്ഞത്.



പ്ലസ്ടു വരെ മകന്‍ പഠിച്ചിട്ടുണ്ട്. സ്‌കൂളില്‍ പോകാന്‍ താല്‍പര്യം ഒരിക്കലുമില്ലായിരുന്നു. സ്‌കൂളിലേക്കെന്നു പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറ്റി വിട്ടാല്‍ സ്‌കൂള്‍ പടിക്കല്‍ ഇറങ്ങും. പിന്നെ കൂട്ടാന്‍ ചെന്നാല്‍ ആളെ കാണില്ല. ഇഷ്ടം പോലെ നടക്കുകയാണ്. മറ്റൊരു സ്‌കൂളിലാക്കിയിട്ടും പ്രയോജനമുണ്ടായില്ല. ഏഴു വയസുള്ളപ്പോള്‍, ഒരു ദിവസം അവനെ കാണാതായി. അന്വേഷിക്കാന്‍ ഒരിടവുമില്ല, ഫോര്‍ട്ടുകൊച്ചി മുഴുവന്‍ തിരഞ്ഞിട്ടും കണ്ടില്ല. സ്റ്റാന്‍ലി പണി കഴിഞ്ഞു വന്നപ്പോള്‍ അദ്ദേഹവും തിരഞ്ഞു. ഒടുവില്‍ രാത്രിയില്‍ ഒരു ബന്ധു വിളിച്ചു പറഞ്ഞു, വന്നു കൂട്ടിക്കൊണ്ടു പൊയ്‌ക്കോ ഇവിടെയുണ്ട് എന്ന്.

അവനു സ്‌നേഹമുണ്ടോ എന്നു ചോദിച്ചാല്‍ സ്‌നേഹമാണ്. അടുത്തു വന്നിരുന്നു നമ്മളെ വല്ലാതെ സ്‌നേഹിക്കും. പക്ഷെ അവനു വേണ്ടതു ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ സ്‌നേഹമൊന്നുമില്ല. പണം കിട്ടിയാല്‍ അതുകൊണ്ട് ഒരു പോക്കാണ്. പിന്നെ തിരിച്ചു വരുന്നത് പണം കഴിഞ്ഞു മാത്രം. വീട്ടില്‍നിന്നു പണമോ സ്വര്‍ണമോ മോഷ്ടിക്കുന്നതും പതിവ്. പലപ്രാവശ്യം ശാരീരിക ആക്രമണവും ഉണ്ടായിട്ടുണ്ട്. സ്വന്തം മകനല്ല എന്ന് അറിഞ്ഞതിനു ശേഷം ഒരു ദിവസം ബെല്‍റ്റ് ഇട്ടു കഴുത്തു മുറുക്കി. മരിച്ചു പോകുമെന്നു കരുതിയതാണ്.

 



ഒരു കാരണവശാലും ജാമ്യമെടുക്കാനോ കാണാനോ പോവില്ല. ഇത്രയും കാലം കൊണ്ട് അത്രയ്ക്ക് അനുഭവിച്ചു കഴിഞ്ഞു. അവന്‍ ആ സ്ത്രീയുമായി അടുപ്പത്തിലായ ശേഷം കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയാണ് ചെയ്തതെന്നും അവര്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (20 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (2 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (2 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (2 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (3 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends