സൗദി നയതന്ത്ര ഉദ്യോഗസ്ഥന് പെണ്‍കുട്ടികളെ എത്തിച്ച് കൊടുത്തത് മലയാളി; അന്‍വറിനെ കേന്ദ്രീകരിച്ച് അന്വേഷണം

നേപ്പാള്‍ സ്വദേശിനികളായ വീട്ടുജോലിക്കാരെ സൗദി നയതന്ത്ര ഉദ്യോഗസ്ഥന് എത്തിച്ച് കൊടുത്തത് മലയാളിയാണെന്ന് വെളിപ്പെടുത്തല്‍. ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് രക്ഷപ്പെട്ട ബംഗാള്‍ സ്വദേശിനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉദ്യോഗസ്ഥന്റെ വീട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് അന്‍വര്‍ എന്ന മലയാളിയാണ് തന്നെ ഗുഡ്ഗാവിലെത്തിച്ചതെന്ന് യുവതി പറഞ്ഞു. അന്‍വര്‍ തന്നെയാണ് രണ്ട് നേപ്പാളി പെണ്‍കുട്ടികളെയും ഇവിടെ എത്തിച്ചത്. പ്ലേസ്‌മെന്റ് ഏജന്‍സി വഴിയാണ് അന്‍വര്‍ അവരെ തെരഞ്ഞെടുത്തത്. സൗദി സ്വദേശിനിയെ അന്‍വര്‍ വിവാഹം ചെയ്തിരുന്നതായും യുവതി പറഞ്ഞു.
പീഡനങ്ങള്‍ കടുത്തതോടെ തങ്ങള്‍ ഓടിപ്പോകുമെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥനും ഭാര്യയും തങ്ങളെ നാലുമണി മുതല്‍ ആറുമണിവരെ മുറിയില്‍ പൂട്ടിയിടുമായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി. ഒരുമാസത്തോളം അവിടെ ജോലി ചെയ്ത യുവതി ഭര്‍ത്താവിന്റെ സഹായത്തോടെയാണ് രക്ഷപ്പെട്ടത്. അവര്‍ എന്‍ജിഒയില്‍ വിവരം അറിയിച്ചതിനാലാണ് പീഡനവിവരം പുറംലോകമറിഞ്ഞത്.
അതേസമയം, നയതന്ത്ര പരിരക്ഷയുള്ളതിനാല്‍, സൗദി എംബസി ഉദ്യോഗസ്ഥനെതിരെ നടപടികളുണ്ടായിട്ടില്ല. ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് നേപ്പാള്‍ എംബസിയും രംഗത്തെത്തിയിട്ടുണ്ട്. നിയമത്തിന് വിട്ടുനല്‍കാന്‍ സൗദി തയ്യാറാകുന്നില്ലെങ്കില്‍ ഉദ്യോഗസ്ഥനെ പുറത്താക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നാലു മാസത്തിനിടെ 20-ലേറെ പേര്‍ യുവതികളെ പീഡിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഫ്‌ളാറ്റിലെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് ഇത് വ്യക്തമായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























