പാലായിലെ കന്യസ്ത്രീയുടെ മരണം മോഷണത്തിനിടയിലെ കൊലപാതകമെന്ന് പോലീസ്: മരണകാരണം തലയ്ക്ക് പിന്നിലെ ആഴത്തിലുള്ള മുറിവുകള്‍

സിസ്റ്റര്‍ അമലയുടെ മരണം കൊലപാതമെന്ന് പോലീസ്. കന്യാസ്ത്രീയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയെ കൊലപ്പെടുത്തിയത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. അസ്വാഭാവിക മരണമാണ് സംഭവിച്ചതെന്ന് കോട്ടയം എസ്പി സതീഷ് ബിനോ വ്യക്തമാക്കി. തലയ്ക്ക് ആയുധം കൊണ്ടുള്ള മുറിവുമുണ്ട്. ഒന്നിലധികം മുറിവുകളുള്ളതിനാല്‍ മരണത്തെ സ്വാഭാവികമായി കാണാനാകില്ലെന്നാണ് പൊലീസ് വിശദീകരണം. ഈ സാഹചര്യത്തില്‍ അന്വേഷണം ശക്തമാക്കാനും പൊലീസ് തീരുമാനിച്ചു.ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് പാല ലിസ്യൂ കാര്‍മല്‍ കോണ്‍വെന്റിലെ കന്യാസ്ത്രീയായ അമല(69)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെറ്റിയില്‍ മുറിവേറ്റ നിലയിലാണ് സിസ്റ്റര്‍ അമലയുടെ മൃതദേഹം കണ്ടെത്തിയത്. പനിബാധിതയായ സിസ്റ്ററെ രാവിലെ കുര്‍ബാനയ്ക്ക് കാണാതിരുന്ന് അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്, മുറി അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. മുറിയിലെ കട്ടിലില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ഈ സാഹചര്യത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് അമലയുടേതുകൊലപാതകമാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുന്നത്. താമരശ്ശേരി ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയിലിന്റെ പിതൃസഹോദരന്റെ മകളാണ് സിസ്റ്റര്‍ അമല. കര്‍മലീത്ത മഠാംഗമായിരുന്നു.
മഠത്തില്‍ അടുത്തിടെ പെയിന്റിംഗ് ജോലിക്കെത്തിയവരെ പോലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതേ സമയം പോലീസിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായി ഉത്തരം നല്‍കാന്‍ മഠം അധികൃതര്‍ക്ക് കഴിയുന്നില്ല. തലക്കടിയേറ്റാണ് മരണമെങ്കില്‍ നിലവിളി തൊട്ടടുത്തെ മുറിയില്‍ ഉണ്ടായിരുന്നവര്‍ കേട്ടില്ല എന്നതാണ് പ്രധാന സംശയം. സിസ്റ്റര്‍ അമല താമസിച്ചിരുന്ന മുറിയുടെ താഴത്തെ നിലയിലെ മുറിയില്‍നിന്ന് 500 രൂപ മോഷണം പോയതായി പോലീസ് പറഞ്ഞു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമേ കാര്യങ്ങള്‍ പുറത്തുപറയാന്‍ കഴിയൂ എന്നാണ് പോലീസിന്റെ നിഗമനം. സിസ്റ്റര്‍ മരിച്ചുകിടന്ന മുറിയില്‍നിന്നു മണംപിടിച്ച പോലീസ്‌നായ കോണ്‍വന്റിനു പിന്നിലുള്ള വഴിയുടെ സമീപത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലെത്തി.
മുറിയില്‍ തട്ടി വീണു സിസ്റ്ററിന് നെറ്റിയില്‍ മുറിവേറ്റതാകാം എന്ന സംശയം ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശദമായ പിരശോധന പൊലീസ് നടത്തിയത്. ഇതിലാണ് ഒന്നിലധികം മുറിവുകള്‍ പ്രാഥമികമായി കണ്ടെത്തിയത്. ആയുധം ഉപയോഗിച്ചുണ്ടാകുന്ന മാരക മുറിവുകളാണ് അവ. അതിനൊപ്പം ഒന്നിലധികം മുറിവുമുണ്ട്. ആഴത്തിലുള്ള ഈ മുറിവുകള്‍ സ്വാഭാവികമായ അപകടത്തില്‍ ഉണ്ടാവുകയില്ലെന്നാണ് പൊലീസ് വിലയിരുത്തല്‍. മോഷണം നടന്നതിന്റെ തെളിവുകളും സിസ്റ്ററുടെ മുറിയില്‍ നിന്ന് ലഭിച്ചതായി പൊലീസ് സൂചന നല്‍കുന്നു. എന്നാല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
രാവിലെ കുര്‍ബാനയ്ക്ക് കാണാതിരുന്നപ്പോള്‍ അന്വേഷിച്ച് എത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. സിസ്റ്ററുടെ മുറിയുടെ വാതില്‍ ചാരിയ നിലയില്‍ ആയിരുന്നു. പനിബാധിതയായിരുന്ന സിസ്റ്റര്‍ അമല വിശ്രമത്തിലായിരുന്നു. തലയ്ക്ക് പുറമെ നെറ്റിക്കും പരിക്കേറ്റിട്ടുണ്ട്. നെറ്റിയില്‍ ഏറ്റ ആഴത്തിലുള്ള മുറിവ് മരണ കാരണമായതായാണ് പൊലീസിന്റെ നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കോട്ടയം എസ് പി സതീഷ് ബിനോയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
മഠത്തില്‍ അടുത്തിടെ പെയിന്റിംഗ് ജോലിക്കെത്തിയവരെ പോലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























