തെരഞ്ഞെടുപ്പ് കഴിയുംവരെ പുനസംഘടന വേണ്ടെന്ന നിലപാട്, വിഎം സുധീരന്‍ ഡല്‍ഹിക്ക്

സംസ്ഥാന കോണ്‍ഗ്രസില്‍ പുസസംഘടന ഹൈക്കമാന്‍ഥിനെ കൊണ്ട് അംഗീകരിപ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഡല്‍ഹിക്ക്. ഞായറാഴ്ച ഡല്‍ഹിയില്‍ നടത്തുന്ന എഐസിസി കര്‍ഷകറാലിക്കായി എത്തുന്ന കേരള നേതാക്കളുമായി ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതിനായി ഡല്‍ഹിക്കു തിരിക്കും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപക് ബാബ്‌റിയ ഹൈക്കമാന്‍ഡ് നിര്‍ദേശം നേതാക്കളെ അറിയിച്ചിട്ടുണ്ട്.
എഐസിസി പരിപാടിക്കു മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും നിര്‍ബന്ധമായും പങ്കെടുക്കണമെന്നും അതിനൊപ്പം കേരളത്തിലെ സംഘടനാപ്രശ്‌നങ്ങള്‍കൂടി ചര്‍ച്ച ചെയ്യാമെന്നുമാണു ബാബ്‌റിയ അറിയിച്ചത്. മന്ത്രി രമേശ് കൂടി ഉണ്ടാകണമെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. രമേശ് വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ എത്രകണ്ട് ഫലപ്രദമാകും എന്ന ചോദ്യമുണ്ട്. എന്നാല്‍ സുധീരന്‍ ഇന്നു തന്നെ തിരിക്കും. സോണിയാഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കാണാനുള്ള സമയവും അദ്ദേഹം തേടിയിട്ടുണ്ട്.
സംസ്ഥാന കോണ്‍ഗ്രസില്‍ കടുത്ത ഗ്രൂപ്പിസമാണെന്ന് ആരോപിച്ചു ഗ്രൂപ്പുകള്‍ക്കെതിരെ സുധീരന്‍ മുനകൂര്‍പ്പിച്ചതോടെ ഇരുവിഭാഗവും അദ്ദേഹത്തിനെതിരെ കൈകോര്‍ത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാക്കി അന്തരീക്ഷം വഷളാക്കുകയാണു സുധീരന്‍ എന്ന് എ. ഐ വിഭാഗങ്ങള്‍ ആരോപിക്കുന്നു. ഇരുവിഭാഗങ്ങളിലെയും അതൃപ്തരെ പിടിച്ചു പുതിയ ഗ്രൂപ്പുണ്ടാക്കാനുള്ള സുധീരന്റെ ശ്രമമായും ഇതിനെ ഇരുകൂട്ടരും വ്യാഖ്യാനിക്കുന്നു. തൊട്ടതിനും പിടിച്ചതിനുമൊക്കെ പാര്‍ട്ടിക്കാരെ സസ്‌പെന്‍ഡ് ചെയ്യുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഘട്ടമായിട്ടും തിരിച്ചെടുക്കുന്നില്ല. സ്ഥാനാര്‍ഥിനിര്‍ണയത്തിലും ഈ രീതിയില്‍ കൈകടത്തുമെന്ന തോന്നല്‍കൂടി വന്നതോടെയാണ് ഇരുവിഭാഗങ്ങളും പ്രതിരോധവും പ്രത്യാക്രമണവും ആരംഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























