റയില്‍വേ റിസര്‍വേഷന് സ്ത്രീകള്‍ക്ക് പ്രത്യേക കൗണ്ടര്‍

റയില്‍വേയുടെ കംപ്യൂട്ടര്‍വല്‍ക്കരിച്ച റിസര്‍വേഷന്‍ കൗണ്ടറുകളില്‍ സ്ത്രീകള്‍ക്കു പ്രത്യേക കൗണ്ടര്‍ ഒരുക്കാന്‍ ഉത്തരവ്. ഒരു ഷിഫ്റ്റില്‍ 120 റിസര്‍വേഷന്‍ ടിക്കറ്റ് വിതരണം ചെയ്യുന്ന രാജ്യത്തെ എല്ലാ റിസര്‍വേഷന്‍ കൗണ്ടറുകളിലും ഈ സൗകര്യം ഒരുക്കണമെന്ന് റയില്‍വേ ബോര്‍ഡ് ഡയറക്ടര്‍ (പാസഞ്ചര്‍ മാര്‍ക്കറ്റിങ്) വിക്രം സിങ് നിര്‍ദേശിച്ചു.
120 ടിക്കറ്റ് വിതരണം ചെയ്യാത്ത സ്ഥലങ്ങളില്‍ പ്രത്യേക കൗണ്ടര്‍ വേണ്ടെങ്കിലും പൊതു കൗണ്ടറില്‍ സ്ത്രീകള്‍ക്കു മുന്‍ഗണന നല്‍കണം. കംപ്യൂട്ടര്‍വല്‍ക്കരിക്കാത്ത കൗണ്ടറുകളില്‍ എത്തുന്ന സ്ത്രീകളെ പൊതുവായ ക്യൂവില്‍ നില്‍ക്കണമെന്നു നിര്‍ബന്ധിക്കരുത്. അവര്‍ക്കു വേണ്ടത്ര പരിഗണന നല്‍കണം. ഇക്കാര്യം വ്യക്തമാക്കുന്ന ബോര്‍ഡ് കൗണ്ടറിനു മുന്നില്‍ സ്ഥാപിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
രാവിലെ 11.30 മുതലാണ് പ്രത്യേക കൗണ്ടര്‍ സംവിധാനം.സ്ത്രീകള്‍ക്കു പ്രത്യേക കൗണ്ടര്‍ ആരംഭിക്കുമ്പോള്‍ അവിടെ സ്ത്രീകളെ മാത്രമേ നിര്‍ത്തുകയുള്ളൂ. സ്ത്രീകള്‍ക്കുവേണ്ടിയെന്നു പറഞ്ഞ് അവിടെനിന്നു പുരുഷന്മാര്‍ക്ക് ടിക്കറ്റ് എടുക്കാനാവില്ല. സ്ത്രീശാക്തീകരണത്തിനുള്ള മന്ത്രിസഭസമിതിയാണു സ്ത്രീകള്‍ക്കു പ്രത്യേക ക്യൂ വേണമെന്നു ശുപാര്‍ശ ചെയ്തിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























