സിസ്റ്റര്‍ അമലയുടെ മരണം; മഠത്തിലെ കന്യാസ്ത്രീകളെ ചോദ്യം ചെയ്യും; പ്രതി കാസര്‍ഗോഡ് എത്തിയെന്ന് സൂചന

പാലാ ലിസ്യൂ കര്‍മലീത്താ മഠത്തിലെ സിസ്റ്റര്‍ അമലയുടെ മരണവുമായി ബന്ധപ്പെട്ട് മഠത്തിലെ കന്യാസ്ത്രീകളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. പാലാ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ചോദ്യം ചെയ്യുന്നത്. അതേസമയം, പ്രതിയെന്ന് സംശയിക്കുന്നയാള്‍ കാസര്‍ഗോഡ് എത്തിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു പൊലീസ് സംഘം കാസര്‍ഗോഡേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഇന്നലെയാണ് അമലയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അമല കൊല്ലപ്പെട്ടത് പുലര്‍ച്ചെ രണ്ടരയ്ക്കും രാവിലെ ഏഴിനുമിടയിലാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. രാവിലെ ആറരയ്ക്കും ഏഴിനുമിടയില്‍ പതിവായി പ്രാര്‍ഥന നടക്കുന്ന മഠത്തിലാണ് സിസ്റ്റര്‍ അമല ഭാരമേറിയ വസ്തുകൊണ്ടുള്ള തലയ്ക്കടിയേറ്റ് മരിച്ചത്.
സിസ്റ്റര്‍ അമലയെ പ്രാര്‍ഥനയ്ക്കു കാണാതിരുന്നതിനാല്‍ രാവിലെ ഏഴരയ്ക്കാണു മറ്റു കന്യാസ്ത്രീകള്‍ മുറിയിലെത്തി അന്വേഷിച്ചത്. അപ്പോഴാണ് ഭിത്തിയിലാകെ രക്തം തെറിച്ച നിലയില്‍ മൃതദേഹം കട്ടിലില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ടരയ്ക്കും രാവിലെ ഏഴിനുമിടയിലാണ് കൊലപാതകം നടന്നതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























