Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദ്യാര്‍ഥിനിയടക്കം നാലു പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു

18 SEPTEMBER 2015 01:06 PM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തലവൂര്‍ മയിലാടുംപാറയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയടക്കം നാലു പേര്‍ക്കു പേപ്പട്ടിയുടെ കടിയേറ്റു. മയിലാടുംപാറ ഗവ എല്‍പിഎസിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി പറങ്കിമാംമുകള്‍ നെറ്റിയോട്ട് വീട്ടില്‍ ബാഹുലേയന്റെ മകള്‍ വൈശാലി (എട്ട്), പറങ്കിമാംമുകള്‍ ഭൂതപാറയില്‍ ടൈറ്റസ്(42), മയിലാടുംപാറ സ്വദേശി സനല്‍ (38), നെറ്റിയോട്ട് തെക്കേക്കര വീട്ടില്‍ കറുമ്പി(85), എന്നിവര്‍ക്കാണു കടിയേറ്റത്.

രാവിലെ സ്‌കൂളിലേക്കു നടന്നുപോകുന്നതിനിടെയാണ് വൈശാലിയെ നായ ആക്രമിച്ചത്. കുട്ടിയെ പേപ്പട്ടി കടിക്കുന്നതുകണ്ട് ഓടി വന്നപ്പോഴാണു മറ്റുളളവര്‍ക്കും കടിയേറ്റത്. കുട്ടിയുടെ ശരീരത്തിന്റെ പുറംഭാഗത്തും കൈയിലുമാണു കടിയേറ്റത്. ആക്രമണത്തിന് ഇരയായവര്‍ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.

രണ്ടാഴ്ച മുമ്പാണു പുന്നല രമേഷ് ഭവനില്‍ രമയുടെ ആറ് ആടുകളെയും പത്ത് വളര്‍ത്തുകോഴികളെയും തെരുവ് നായ കടിച്ചു കൊന്നത്. തലവൂരില്‍ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരനെ തെരുവ്‌നായ ആക്രമിച്ചത് മൂന്നാഴ്ച മുമ്പാണ്. പ്രദേശത്ത് തെരുവ്‌നായ ശല്യം രൂക്ഷമായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

മുണ്ടിയെരുമയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്കു സാരമായി പരിക്കേറ്റു. കാട്ടുപറമ്പില്‍ യൂസഫിന്റെ മകള്‍ ജെസ്‌ലയ്ക്കാണ് (19) തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്നലെ രാവിലെ കോളജിലേക്കു പോകുകയായിരുന്ന ജെസ്‌ലയെ മുണ്ടിയെരുമ പാലത്തിനു സമീപമാണ് നായ ആക്രമിച്ചത്. കുട്ടിയുടെ കാലിലും കൈയിലും വയറിലും കടിയേറ്റു. കുട്ടിയെ ഉടന്‍ തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രതിരോധ കുത്തിവയ്പിനുള്ള മരുന്ന് ഇല്ലാതിരുന്നതിനാല്‍ തേനി മെഡിക്കല്‍ കോളജിലേക്ക് അയക്കുകയായിരുന്നു.

നായയ്ക്കു പേയുള്ളതായി മുണ്ടിയെരുമ നിവാസികള്‍ പറയുന്നു. ജെസ്‌ലയെ ആക്രമിച്ച ശേഷം നായ സമീപത്തുകൂടി നടന്നുപോയ പലരുടെ നേരെയും പാഞ്ഞടുത്തിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുണ്ടിയെരുമയില്‍ തെരുവുനായശല്യം രൂക്ഷമാണ്. നെടുങ്കണ്ടം, തൂക്കുപാലം, മുണ്ടിയെരുമ, പാറത്തോട് പ്രദേശങ്ങളില്‍ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാണ്. നടപടി വേണമെന്നു ആവശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നെടുങ്കണ്ടം മാര്‍ക്കറ്റിനോടനുബന്ധിച്ച് പത്തിലധികം നായ്ക്കള്‍ അലഞ്ഞു തിരിയുന്നുണ്ട്. വഴിയാത്രക്കാരെ കൂട്ടത്തോടെ ആക്രമിക്കുന്നതും പതിവാണ്. പ്രഭാത സവാരിക്കിറങ്ങുന്നവര്‍, പത്ര വിതരണക്കാര്‍, രാത്രി യാത്രക്കാര്‍ എന്നിവരെയും നായകള്‍ ആക്രമിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends