ജേക്കബ് തോമസിനെ മാറ്റിയതു പരാതികള്‍ ഉയര്‍ന്നതിന്റെ പേരിലെന്ന് മുഖ്യമന്ത്രി

അഗ്നിശമന സേനയുടെ ചുമതലയില്‍നിന്നു ഡിജിപി ജേക്കബ് തോമസിനെ മാറ്റിയതിനു പിന്നില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും മന്ത്രി മഞ്ഞളാംകുഴി അലിക്കും പങ്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജേക്കബ് തോമസിനെ മാറ്റാന്‍ മന്ത്രിസഭയാണു തീരുമാനിച്ചത്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്കു മാത്രമാണ്. വിഷയത്തില്‍ ആരും ആഭ്യന്തരമന്ത്രിയെയും മറ്റുമന്ത്രിമാരെയും തിരഞ്ഞു പിടിച്ച് ആക്രമിക്കേണ്ട കാര്യമില്ല. ജേക്കബ് തോമസിനെതിരേ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണു തത്സ്ഥാനത്തുനിന്ന് മാറ്റിയതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജേക്കബ് തോമസിനെക്കുറിച്ച് നിരവധി പരാതികള്‍ വിവിധ ഭാഗങ്ങളില്‍നിന്നും ഉയര്‍ന്നു വന്നിരുന്നു. ഇത് പലതും മാധ്യമങ്ങളില്‍ വാര്‍ത്തയും ആയി. ജേക്കബ് തോമസിന്റെ പല നടപടികളും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. മൂന്നു നിലയ്ക്കു മുകളില്‍ സ്‌കൈലിഫ്റ്റ് ഇല്ലായെന്നതിന്റെ പേരില്‍ പെര്‍മിറ്റ് നല്‍കേണ്ടതില്ലെന്നു ജേക്കബ് തോമസ് തീരുമാനിച്ചു. സ്‌കൈ ലിഫ്റ്റ് വാങ്ങേണ്ടതു സര്‍ക്കാരിന്റെ ചുമതലയാണ്. അതിനുള്ള നടപടികള്‍ നടന്നുവരികയാണ്. ഇതിന്റെ പേരില്‍ അതുവരെ നല്‍കി വന്ന അനുമതി അദ്ദേഹം പിന്‍വലിച്ചു. ഇതു കൂടാതെ അടൂര്‍ ഐഎച്ച്ആര്‍ഡിയില്‍ നടന്ന ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ പുതിയ സര്‍ക്കുലര്‍ ഇറക്കി. ഇതു ജനങ്ങള്‍ക്ക് അഗ്നിശമന സേനയില്‍നിന്ന് എന്തു സേവനമാണോ ലഭിക്കേണ്ടത് അത് ഇല്ലാതെയാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























